"ആയുർമാസ്കുകൾ”കാലഘട്ടത്തിന്‍റെ അനിവാര്യത

ഈ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും കെടുതികൾ നൽകിയ മഹമാരിയാണ് കോവിഡ് 19 എന്ന വൈറസ് രോഗം. തികച്ചും ഫലപ്രദമായ വാക്സിനും മരുന്നുകളും കണ്ടുപിടിക്കാത്തിടത്തോളം കാലം മുൻകരുതലുകൾ മാത്രമാണ് ഇതിനുള്ള പോംവഴി. വ്യക്തിശുചിത്വവും മാസ്ക് ധരിക്കലുമാണ് ഇതിന്‍റെ ആദ്യപടി. ശ്വസിക്കാൻ എളുപ്പമുള്ളതും ആയുർവേദ മരുന്നുകൾ ചേർന്നതുമായ മാസ്കുകൾ നിർമ്മിക്കപെട്ടിരിക്കുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ഭൈഷജ്യകല്പന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ:ആനന്ദ് .എസ്- ന്‍റെ  ആവിഷ്കാരമാണിത്. ഇതേ പറ്റി കൂടുതലായി അദ്ദേഹം തന്നെ പറയുന്നു.

 [Video courtesy: Mathrubhumi News 16/04/2020]

---------------

ആയുർവേദ മാസ്ക് എന്ന ഒരു ആശയത്തിന്‍റെ പുറകിലുള്ള പ്രചോദനം?

കോവിഡ് 19 സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നു കർശന നിർദേശമുണ്ട്. ജനങ്ങൾ തുണി മാസ്കുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചു സർക്കാർ നിർദ്ദേശിക്കുന്നു. ഇത്തരുണത്തിൽ ശ്വാസകോശങ്ങൾക്ക് ഗുണപ്രദമായ ആയുർവേദ ഔഷധങ്ങൾ അടങ്ങിയ തുണി മാസ്കുകൾ ഉപയോഗിച്ചാൽ വളരെ ഗുണപ്രദമായിരിക്കുമെന്നു തോന്നൽ ഉണ്ടായി. മാത്രമല്ല മൂക്കും വായയും മറയ്ക്കുന്ന മസ്കുകളിൽ കൂടി ഔഷധ ഗുണം പ്രദാനം ചെയ്യാൻ കഴിയും.

 നിർമ്മാണത്തിന്‍റെ പുറകിലെ ആയുർവേദ തത്വം?

"നാസാ ഹി ശിരസോ ദ്വാരം" എന്ന പ്രമാണമനുസരിച്ചു ഉത്തമാംഗമായ ശിരസിലേക്കു ഔഷധാംശം എത്തിക്കാനുള്ള പ്രധാന മാർഗ്ഗമാണ് മൂക്കുകൾ. ധ്മാപന നസ്യം (ചൂർണം നസ്യം), ധൂമപാനം (ഔഷധ പുക മൂക്കിലൂടെ വലിക്കൽ) തുടങ്ങിയ ആയുർവേദ ചികിത്സകളിങ്ങനെയാണ് നടത്തുന്നത്. ഇവയ്ക്ക് കഫപ്രധാനമായ രോഗങ്ങളിലും അവസ്ഥകളിലും ഏറെ പ്രാധാന്യമുണ്ട്. ഇതിന്‍റെ പ്രായോഗികവും ലളിതവുമായ ഒരു പുനരാവിഷ്കാരമായി ആയുര്‍ മാസ്കിനെ കാണുവാൻ കഴിയും. മാത്രവുമല്ല കൈത്തറി ഇഴകളിൽ പൊതിഞ്ഞ മരുന്നുകളുടെ സൂക്ഷ്മാംശങ്ങൾ ക്രമേണ ശ്വാസത്തിലൂടെ ശരീരകോശങ്ങളിലേക്കു കടത്തി വിടുന്ന "മൈക്രോ എൻകാപ്സ്യുലേഷൻ" എന്ന നൂതന ആശയവുമായി "ആയുർ മാസ്ക്" ഡിസൈൻ സാദൃശ്യപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ മസ്തിഷ്കത്തിൽ ഉൾപ്പെടെ nervous system ത്തിൽ ഇതിനുള്ള പ്രവർത്തനം കൂടുതൽ പഠന ഗവേഷണങ്ങൾക്കു വിധേയ മക്കേണ്ടതാണ്.

 ഇതിലെ മരുന്നകളെയും നിർമ്മാണരീതിയെയും കുറിച്ച്?

തുളസി, മഞ്ഞൾ തുടങ്ങിയ ശ്വാസകോശങ്ങൾക്കു ഗുണകരമായ കൂട്ടുകളാണ് ഇഴയടുപ്പമുള്ള മേൽത്തരം കൈത്തറി തുണികളിൽ ആയുർ മാസ്‌കുകളായി നെയ്തെടുത്തിരിക്കുന്നത്. നൂലിൽ ഔഷധാംശം പിടിപ്പിച്ചും മറ്റും പലരീതിയിൽ നിർമ്മിക്കാവുന്നതാണ്.

 ആയുർമാസ്ക് ഉപയോഗക്രമം, സൂക്ഷിക്കേണ്ട വിധം?

ഒരുതവണ ഉപയോഗിക്കുന്നതാണ് ഏറെ അഭികാമ്യം. പിന്നീടുള്ള ഓരോ കഴുകലിലും ഔഷധാംശം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാലു തവണ വരെ ഔഷധാംശം നിലനിൽക്കുന്നതായി കാണുന്നു.

 വെല്ലുവിളികളും, വർധിച്ച ഉൽപ്പാദന പ്രയാസങ്ങളും?

കഴുകുന്ന ഓരോ തവണയും മരുന്നുകൾ അലിഞ്ഞു പോകുന്നു എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. മേൽത്തരം കൈത്തറി തുണിയുടെ വിലയാണ് മറ്റൊരു പ്രശ്നം. ഔഷധങ്ങളുടെ കാലങ്ങൾക്കാനുസരിച്ചുള്ള ലഭ്യത കുറവും പ്രയാസമാണ്.

ആയുർമാസ്കുകളുടെ ലഭ്യത, എങ്ങനെ ബന്ധപ്പെടണം?

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ തിരുവനന്തപുരത്തുള്ള ഔഷധ നിർമ്മാണ സൊസൈറ്റിയിൽ നിർമ്മിച്ചു ലഭ്യമാക്കാൻ തീരുമാനം ആയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കു AMAI ലയ്സൺ ഓഫീസ്, തിരുവനന്തപുരം കോഓപ്പറേറ്റീവ് സൊസൈറ്റി  എന്നിവിടങ്ങളിൽ നിന്നും  ലഭിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:
9847320018
dranandniranam.ayur@gmail.com

 ഇതിന്‍റെ ടീം ആരൊക്കെ? അവരുടെ ഭാഗത്തുന്നുള്ള സപ്പോർട്ട്?

AMAI ജനറൽ സെക്രട്ടറി ഡോ:സാദത്ത് ദിനകർ- ന്‍റെ നേതൃത്വം ഈ ആശയം നടപ്പിലാക്കാൻ പൂർണ്ണ പിന്തുണയാണ് നൽകിയത്. കൂടാതെ തന്‍റെ കുടുംബ കൈത്തറി യൂണിറ്റിനെ "ആയുർമാസ്ക്"ന് വേണ്ടി സജീവമാക്കിയ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ആയ ശ്രീ.അജുവിന്‍റെ പിന്തുണയും എടുത്തു പറയേണ്ടതാണ്.

------------------------------

ഈ പ്രതിസന്ധിഘട്ടത്തിൽ ലോകം മുഴുവൻ ആയുർവേദത്തിലേക്കു ഉറ്റുനോക്കുമ്പോൾ, അതേ ആശയത്തിലൂന്നി ഒരു പ്രായോഗിക ആവിഷ്കാരം കാഴ്ചവെക്കാനായതിന്‍റെ ചാരിതാർത്ഥ്യത്തിൽ ആണ് ഡോ. ആനന്ദ് എന്ന തിരുവല്ലാക്കാരൻ.

Dr. Aanand S

Vaidya Scientist Fellow IAIM
Assistant Professor,
Department of R&B,
Government Ayurveda College,
Thiruvananthapuram

drananandniranam.ayur@gmail.com




About author

AyC News Desk

Ayurveda- Round the globe, Round the clock


Scroll to Top