ആയുര്‍വേദവും ശസ്ത്രക്രിയയും

ആമുഖം

ഭാരതത്തിന്‍റെ തനതായ വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ആയുസ്, വേദം എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നാണ് ആയുര്‍വേദം എന്ന പേരുണ്ടായത്. ആയുസ് എന്നാല്‍ ജീവിതം, ജീവിതകാലയളവ് എന്നിങ്ങനെയാണ് അര്‍ത്ഥം. വേദം എന്നാല്‍ അറിവ് എന്നും. അതായത് ജീവിതത്തെക്കുറിച്ചുള്ള അറിവു നല്‍കുന്ന ശാസ്ത്രമാണ് ആയുര്‍വേദം.

ആയുര്‍വേദത്തിന്‍റെ എട്ടു വിഭാഗങ്ങളിൽ (അഷ്ടാംഗം) ഏറ്റവും പ്രാധാന്യമുള്ളതാണ് ശല്യതന്ത്രം അഥവാ സര്‍ജറി. ശല്യതന്ത്രത്തില്‍ ഏറ്റവും പഴക്കമുള്ള ഗ്രന്ഥമാണ് സുശ്രുത സംഹിത. സര്‍ജറിയുടെ പിതാവ് എന്നറിയപ്പെടുന്ന ശസ്ത്രക്രിയാ നിപുണനായിരുന്ന സുശ്രുതാചാര്യനാണ് സുശ്രുത സംഹിതയുടെ രചയിതാവ്.

വൈദ്യശാസ്ത്രചരിത്രത്തില്‍ തന്നെ ആദ്യമായി ശസ്ത്രക്രിയ വിശദീകരിച്ചിരിക്കുന്നത് ആയുര്‍വേദത്തില്‍ തന്നെയാണ്. ശസ്ത്രക്രിയാവിദഗ്ധനായ സുശ്രുതന്‍റെ കണ്ടെത്തലുകളും പഠനങ്ങളും "ശല്യതന്ത്രം" എന്ന വിഭാഗമായി മാറി. 

'ശല്യതന്ത്രം' എന്നാല്‍ ശരീരത്തിലെത്തുന്ന പലതരത്തിലുള്ള അന്യവസ്തുക്കളെ (ഫോറിന്‍ ബോഡീസ്) ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുക എന്നാണ് അര്‍ഥമാക്കുന്നത്. മുള്ള്,  രോമം, അസ്ത്രം എന്നിവ മുതല്‍ ഗര്‍ഭസ്ഥശിശു, ഭ്രൂണം തുടങ്ങിയവ വരെ പുറത്തെടുക്കുന്ന ശസ്ത്രക്രിയകള്‍ ശല്യതന്ത്രത്തില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം പലതരം ശസ്ത്രക്രിയാ ഉപകരണങ്ങള്‍ മൂര്‍ച്ചയുള്ളതും മൂര്‍ച്ചയില്ലാത്തതുമായവ (sharp and blunt), ക്ഷാരം, അഗ്‌നി മുതലായവ കൊണ്ടുള്ള ചികിത്സകള്‍, വ്രണചികിത്സ, അസ്ഥിഭംഗ ചികിത്സ, ക്ഷതചികിത്സ തുടങ്ങിയവ വിവരിക്കുന്ന വിഭാഗം എന്നാണ് ശല്യതന്ത്രത്തെക്കുറിച്ച് പറയുന്നത്. ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി (B.A.M.S) എന്ന ബിരുദപഠനത്തിന് ശല്യതന്ത്രം- Surgery, ഒരു സുപ്രധാന വിഭാഗം തന്നെ. 

ചരിത്രം 

വൈദികകാലത്തുതന്നെ ആയുര്‍വേദത്തില്‍ പ്രഗത്ഭരായ ചികിത്സകരും ശസ്ത്രക്രിയാവിദഗ്ധരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഋഗ്വേദത്തില്‍ അന്നത്തെ ശസ്ത്രക്രിയാപരമായ മേന്മയും മികവും പ്രകടമാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ വിവരിക്കുന്നു. യജുര്‍വേദത്തില്‍ അംഗശാരീരം (അനാട്ടമി)  മര്‍മശാരീരം, മുറിവുകള്‍, ഒടിഞ്ഞ അവയവങ്ങള്‍ തുടങ്ങിയവ ചികിത്സിച്ചു ഭേദമാക്കാനുള്ള ക്രിയകളും വിവരിക്കുന്നുണ്ട്. അഥര്‍വവേദത്തിലാകട്ടെ വിവിധ ശസ്ത്രക്രിയകളും അനാട്ടമി സംബന്ധിച്ച കൂടുതല്‍ വിശദമായ വിവരങ്ങളുമുണ്ട്. ആയുര്‍വേദം അഥര്‍വവേദത്തിന്‍റെ ഉപവേദമായിട്ടാണ് കണക്കാക്കപ്പെടുന്നത്. 


WhatsApp Image 2020-05-20 at 11.21.40 PM.jpeg

സുശ്രുതന്‍റെ കാലഘട്ടം

ചരിത്രകാരന്‍മാരുടെ കണക്കനുസരിച്ച് ക്രിസ്തുവിന് മുമ്പ് അറുനൂറാമാണ്ടിനടുത്താണ് സുശ്രുതന്‍റെ കാലം. കാശിരാജാവായിരുന്ന ദിവോദാസന്‍ ശസ്ത്രക്രിയയില്‍ അദ്വിതീയനായിരുന്നു. ദിവോദാസനാകട്ടെ വൈദ്യശാസ്ത്രപാരംഗതനായ ധന്വന്തരിയുടെ പൗത്രനുമായിരുന്നു. ദിവോദാസന്‍റെ ശിഷ്യന്‍മാരിലൊരാളാണ് സുശ്രുതാചാര്യന്‍. 

മുന്നൂറിലേറെ ശസ്ത്രക്രിയാരീതികളും നൂറ്റിയിരുപതിലേറെ ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും സുശ്രുതന്‍ സുശ്രുതസംഹിതയില്‍ വളരെ കൃത്യമായി വിവരിക്കുന്നു. വലുതും ചെറുതുമായ ഒട്ടേറെ ശസ്ത്രക്രിയകള്‍ സുശ്രുത സംഹിതയില്‍ പറയുന്നുണ്ട്. അവയില്‍ അസ്ഥിസന്ധികളുടെ ഒടിവ്, സന്ധി തെന്നിമാറല്‍ എന്നിവയുടെ ചികിത്സ, ശരീരമുഴകളുടെ നീക്കം ചെയ്യല്‍,  മൂത്രാശയക്കല്ലുകള്‍ പുറത്തെടുക്കുന്ന ശസ്ത്രക്രിയ, ആര്‍ശസ്, ഫിസ്റ്റുല മുതലായവയുടെ ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ തുടങ്ങിയവയില്‍ സുശ്രുതന്‍ അതീവപ്രാവീണ്യം നേടിയിരുന്നു. കൂടാതെ സിസേറിയന്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ സുശ്രുതന്‍ നല്‍കിയതായി സുശ്രുതസംഹിതയില്‍ കാണാം. 

സുശ്രുതനെപ്പറ്റി പറയുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനപൂര്‍വമായി മനസിലേറ്റാന്‍ കഴിയുന്ന കാര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്ലാസ്റ്റിക് സര്‍ജറിയുടെ (സന്ധാനകര്‍മം) അടിസ്ഥാനം സുശ്രുതനില്‍നിന്നാണ് എന്നത്. സുശ്രുതസംഹിതയില്‍ കൊടുത്തിരിക്കുന്ന പ്ലാസ്റ്റിക് സര്‍ജറിയുടെ ഘട്ടംഘട്ടമായ വിവരണം ആധുനിക പ്ലാസ്റ്റിക് സര്‍ജറി രീതികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുശ്രുതന്‍ ചെയ്തിരുന്ന സന്ധാനകര്‍മങ്ങളില്‍ ചിലതാണ് Rhinoplasty (നഷ്ടപ്പെട്ട മൂക്ക് തുന്നിച്ചേര്‍ക്കല്‍), Lobuloplasty (ചെവി തുന്നിച്ചേര്‍ക്കൽ) എന്നിവ. 

സുശ്രുതന്‍റെ ആധുനിക വൈദ്യശാഖയ്ക്കുള്ള ഏറ്റവും വലിയ സംഭാവനയാണ് റൈനോപ്ലാസ്റ്റി. ഇതിന്‍റെ വിവരണം അവിശ്വസനീയമാം വിധം സൂക്ഷ്മവും സമഗ്രവുമാണ്. ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ പലതരം കുറ്റകൃത്യങ്ങളുടെ ശിക്ഷയായി ചെയ്തിരുന്ന നാസാഛേദനത്തിനാണ് മൂക്ക് പുനര്‍നിര്‍മിച്ചുകൊണ്ടുള്ള സര്‍ജറി സുശ്രുതന്‍ ചെയ്തിരുന്നത്. നെറ്റിയിലെ ധാരാളം രക്തക്കുഴലുകളുള്ള (Highly vascular) ഭാഗം (Forehead flap) ആയിരുന്നു മൂക്കിന്‍റെ നിര്‍മാണത്തിനുപയോഗിച്ചിരുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സര്‍ജറി പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ സര്‍ജനായ ആന്റോണിയോ ബിയാങ്ക സ്വായത്തമാക്കി. പിന്നീട് 1800 ഓടുകൂടി ഒട്ടേറെ എഴുത്തുകാരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1794 ലണ്ടനിലെ 'ജെന്റില്‍മാന്‍ മാഗസിന്‍' എന്ന  മാസികയിൽ  സുശ്രുതന്‍റെ ഓപ്പറേറ്റീവ് വിവരണത്തിന്‍റെ ഒരു പരിഷ്‌കൃതരൂപം അച്ചടിച്ചുവന്നു. അങ്ങനെ റൈനോ പ്ലാസ്റ്റി യൂറോപ്പിലേക്കും എത്തി . ഇന്നും നെറ്റിയിലെ ആ ഭാഗം  ഇന്ത്യന്‍ ഫ്‌ലാപ്പ് എന്നാണ് അറിയപ്പെടുന്നത്. 

 ദ സോഴ്‌സ് ബുക്ക് ഓഫ് സര്‍ജറി എന്ന പുസ്തകത്തില്‍ രചയിതാവായ ഫ്രാങ്ക് മക്ഡവൽ സുശ്രുതനെ പറ്റി ഇങ്ങനെ എഴുതി..

"ഒരു മികച്ച ശസ്ത്രക്രിയ വിദഗ്ധന്‍റെ വ്യക്തമായ ചിത്രം സുശ്രുതന്‍റെ ഭാഷകളിലൂടനീളം തിളങ്ങുന്നു. യുക്തിസഹവും വ്യക്തവുമായ കാരണങ്ങളിലൂടെ സുശ്രുതന്‍ രോഗ വൈകല്യത്തെ നേരിടുന്നു..

അതുപോലെതന്നെ ജര്‍മനിയിലെ ഉദ്ധരിച്ചത് ഞങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ശസ്ത്രക്രിയകള്‍ക്ക് ഒരു സുപ്രധാന വഴിത്തിരിവായത് ഇന്ത്യയിലെ ശസ്ത്രക്രിയ വിദ്യകൾ ഞങ്ങള്‍ക്ക് അറിവായതോടു കൂടിയാണ്.."

എട്ടാം നൂറ്റാണ്ടോടുകൂടിയാണ് സുശ്രുത സംഹിത അറബിയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടത്. പിന്നീട് ഇത് ഗ്രീക്ക്, ലാറ്റിൻ, ജര്‍മന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ആധുനിക വൈദ്യശാസ്ത്രത്തിലെ ഉത്ഭവത്തിന് പ്രാചീന ഭാരത വൈദ്യശാസ്ത്രത്തിലെ സംഭാവന ഗ്രീസിനെക്കാളും അറേബ്യയെക്കാളും കൂടുതലാണ് എന്ന് തന്നെ പറയാം. 

ഇത്തരം ശസ്ത്രക്രിയകള്‍ എല്ലാം തന്നെ ശാസ്ത്രീയമായി തന്നെയാണ് ചെയ്തിരുന്നത് എന്നതാണ് മറ്റൊരു കാര്യം. അതിനായി സുശ്രുതന്‍ ശവശരീര ഛേദനത്തിലൂടെയുള്ള ശരീരഘടന പഠനം 'ശാരീരസ്ഥാനം' എന്ന ഭാഗത്തിലൂടെയും  മനുഷ്യോല്പത്തിയെ  പറ്റിയുള്ള പഠനം 'ഗർഭവക്രാന്തി ശാരീരം' (Embryology ) എന്ന ഭാഗത്തിലൂടെയും കൃത്യമായും സൂക്ഷ്മമായും വിവരിച്ചിട്ടുണ്ട്.

ഒരു സര്‍ജന് ഉണ്ടാകേണ്ട യോഗ്യതയും പ്രവൃത്തിപരിചയത്തിന്‍റെയും മറ്റു ഗുണങ്ങളുടെ പ്രാധാന്യം വിവരിച്ചിട്ടുള്ള ഭാഗങ്ങള്‍ സുശ്രുത സംഹിതയിലുണ്ട്. ശസ്ത്രക്രിയയില്‍ അനസ്‌തേഷ്യയുടെ ആവശ്യകതയും അദ്ദേഹം വിവരിക്കുന്നു. ആ കാലഘട്ടത്തില്‍ കഞ്ചാവ്, വീഞ്ഞ് പോലെയുള്ളവ ഉപയോഗിച്ചാണ് അനസ്‌തേഷ്യ ചെയ്തിരുന്നത്. അതുപോലെതന്നെ ശസ്ത്രക്രിയ ഉപകരണങ്ങള്‍, അണുനശീകരണം സംബന്ധിച്ച് സുശ്രുതന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. ജലം, തൈലം, ക്ഷാരം എന്നിവ ഉപകരണങ്ങളുടെ അണുനശീകരണത്തിന് ഉപയോഗിച്ചിരുന്നു.

അടിസ്ഥാനമായ ശസ്ത്രകര്‍മ്മങ്ങള്‍ എട്ടുവിധമായി സുശ്രുതന്‍ തിരിക്കുന്നു.

1. ഛേദനം (excision): മുഴകള്‍, ഗ്രന്ഥികള്‍ മുതലായവ  ഛേദിച്ച്കളയുക.

2. ഭേദനം (കീറല്‍, incision): പഴുപ്പ് നിറഞ്ഞ മുഴകള്‍, ശരീരഭാഗങ്ങള്‍ മുതലായവ കീറുക.

3. ലേഖനം (ഉരസല്‍, scraping)

4. വ്യധനം (തുളയ്ക്കുക, puncturing)

5. ഏഷണം (തുരക്കുക, probing)

6. ആഹാര്യം (പുറത്തേക്ക് എടുത്തുകളയല്‍, extraction)

7. വിസ്രാവണം (സ്രവിപ്പിച്ച് കളയുക, blood letting, pus letting)

8. സീവനം (തുന്നല്‍, suturing)

ആയുര്‍വേദ ശസ്ത്രക്രിയയുടെ പതനം

ഈ ഇതിഹാസ നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സുശ്രുതന്‍റെ പിന്‍തലമുറക്കാര്‍ക് സാധിക്കാതെവന്നു. 

ഒരുപക്ഷേ ആ കാലഘട്ടത്തിളെ സാമൂഹിക വ്യവസ്ഥ ഈ മഹത്തായ ശാസ്ത്ര ശാഖ ശുഷ്കിക്കാന്‍ ഒരു കാരണമായിരുന്നിരിക്കാം. ശസ്ത്രക്രിയ അഭ്യസിച്ചിരുന്നവരെ നികൃഷ്ഠ വിഭാഗമായോ അവര്‍ ചെയ്തിരുന്ന തൊഴിലിന്‍റെ സങ്കീര്‍ണ്ണതകളും വൈദഗ്ധ്യവും മനസിലാക്കുവാന്‍ തയ്യാറാവാതെ അത് ഒരു നീചമായ തൊഴിലായി മുദ്രകുത്തപെട്ടതുകൊണ്ടാവാം. ശവച്ഛേദം അനിവാര്യമായ പഠനശാഖ ആയതിനാല്‍ അജ്ഞരായ സംമൂഹം ഇവരെ ഭീതിയോടെ നോക്കിക്കാണുവാന്‍ തുടങ്ങി. അങ്ങനെ മികച്ച സര്‍ജന്മാര്‍ 'ശവംതീനികളും' 'ആഭിചാരവും ദുര്‍മന്ത്രവാദവും' ചെയ്യുന്നവരായി മുദ്രകുത്തപ്പെട്ടിരിക്കാം. ചില രാജഭരണ വ്യവസ്ഥകള്‍ ഈ ചിന്താഗതിക്ക് കൂട്ടുനില്‍ക്കുക കൂടി ചെയ്തിരിക്കാം. സാമൂഹിക ചിന്താസരണിയുടെ ദാര്‍ശനികമായ പരിവര്‍ത്തനങ്ങളും സാരമായ ക്ഷതം എല്പിച്ചിരുന്നിരിക്കണം. ഉദാഹരണമായി  ബുദ്ധമതത്തിന്‍റെ പ്രചാരം ഭാരതീയ ശസ്ത്രക്രിയാ ശാഖയുടെ അധഃപതനത്തില്‍ നേരിട്ടുള്ള ബന്ധം പുലര്‍ത്തിക്കാണുന്നു.

അനസ്‌തേഷ്യക്കുള്ള പുതിയ കണ്ടുപിടിത്തങ്ങളുടെ മുരടിപ്പ്, അണുവിമുക്തമാക്കാന്‍ ഉള്ള പുതിയ സാങ്കേതിക വിദ്യകളുട കുറവ് തുടങ്ങിയവയും ഇന്ത്യന്‍ സര്‍ജറിയുടെ അധഃപതനത്തിന് കാരണമായി. നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ മുന്നേറ്റം ഈ പതനത്തിന് ആക്കം കൂട്ടാതിരുന്നില്ല.

ആയുര്‍വേദത്തിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ

WhatsApp Image 2020-05-20 at 11.22.14 PM.jpeg WhatsApp Image 2020-05-20 at 11.22.20 PM.jpeg

WhatsApp Image 2020-05-20 at 11.22.22 PM.jpeg WhatsApp Image 2020-05-20 at 11.22.22 PM (1).jpeg


ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ ആയുര്‍വേദത്തിൽ വിവരിക്കുന്ന  ഉപകരണങ്ങള്‍ ഒക്കെ തന്നെ ഇന്ന് ഉപയോഗിക്കുന്ന എല്ലാത്തരം സര്‍ജിക്കല്‍ ഉപകരണങ്ങളുമായി വളരെ സാമ്യമുള്ളതാണ്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പലതരം കീറലുകള്‍ (Incision), മുറിച്ചു മാറ്റൽ (Excision), പല്ല് മുതലായവയുടെ പറിക്കൽ, അഗ്‌നികര്‍മ്മം (Thermal cautery) തുടങ്ങിയ എല്ലാത്തരം ശസ്ത്രക്രിയകളും ചെയ്തിരുന്നത് 

അനു ശസ്ത്ര കര്‍മ്മങ്ങൾ 

വലിയ ശസ്ത്രക്രിയകൾ  ആയുര്‍വേദ ചികിത്സകര്‍ ചെയ്യുന്നതിന് ധാരാളം തടസങ്ങള്‍ ഉണ്ടെങ്കിലും ആയുര്‍വേദത്തിന്‍റെ മാത്രം സവിശേഷതയായ ചില  അനുശസ്ത്ര കര്‍മ്മങ്ങൾ (para-surgical procedures) ഇന്ന് വളരെ പ്രചാരത്തിലുണ്ട്. ശസ്ത്രങ്ങളുടെ അഭാവത്തില്‍ അനുശസ്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ചില ചികിത്സാരീതികളാണ് അനുശസ്ത്രക്രിയകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം ചികിത്സാ രീതികള്‍ ഒരു പരിധിവരെ  വലിയ ശസ്ത്രക്രിയ ഇല്ലാത്ത തന്നെ രോഗങ്ങള്‍ ഭേദമാക്കുവാന്‍ സഹായിച്ചുകാണുന്നുണ്ട്. അഗ്‌നികര്‍മ്മം, ക്ഷാരകര്‍മ്മം, രക്തമോക്ഷ ചികിത്സ എന്നിവയാണ് അനുശസ്ത്ര കര്‍മ്മങ്ങൾ 

അഗ്‌നികര്‍മ്മ ചികിത്സ


          WhatsApp Image 2020-05-20 at 11.32.33 PM.jpeg 

പഞ്ചലോഹം മുതലായവ കൊണ്ടുള്ള  'ശലാക' എന്ന് പേരുള്ള ഉപകരണങ്ങള്‍ ,തിപ്പലി , സ്വര്‍ണം, വെള്ളി, തേന്‍ ,ശര്‍ക്കര, നെയ്യ് തുടങ്ങിയവയാണ്  അഗ്‌നികര്‍മ്മ ചികിത്സ ഉപയോഗിക്കുന്നത്.. മേല്‍പ്പറഞ്ഞവ ചൂടാക്കി നിയന്ത്രിതമായ രീതിയില്‍ രോഗാവസ്ഥ ഉള്ള ഭാഗത്ത് പൊള്ളിക്കുന്ന രീതിയാണിത് . തലവേദന , കണ്ണി ലെ ചില അസുഖങ്ങള്‍, അസ്ഥി പേശികളുടെ നീര്‍ക്കെട്ട്,  അര്‍ശസ്സ്, ഭഗന്ദരം, ചില ത്വക്ക് രോഗങ്ങള്‍, ചില രക്തസ്രാവ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക അഗ്‌നി കര്‍മ്മം നിര്‍ദ്ദേശിക്കുന്നു .ഇന്ന് സാധാരണയായി  കണ്ടുവരുന്ന ഉപ്പൂറ്റി വേദന, മുട്ടുവേദന , ടെന്നീസ്എല്‍ബോ, ട്രിഗര്‍ ഫിംഗർ , പേശികളിലോ സന്ധികളിലോ ഉള്ള  പ്രത്യേക ഭാഗങ്ങളിൽ  പെട്ടെന്ന് ഉണ്ടാകുന്ന വേദനകള്‍ തുടങ്ങിയ ഒട്ടേറെ രോഗങ്ങള്‍ക്ക് അഗ്‌നി കര്‍മ്മം കൊണ്ട് രോഗശമനം ഉടനടി  നേടിക്കൊടുക്കാന്‍ ആകുന്നു.  ശസ്ത്രക്രിയ കൊണ്ട് മാത്രം രോഗശമനം  ഉണ്ടാകുന്ന  പല അസുഖങ്ങളും അഗ്‌നികര്‍മ്മം  കൊണ്ട്  നിമിഷങ്ങള്‍ക്കകം രോഗം ഭേദമാകുന്നു. 

ക്ഷാര കര്‍മ്മം


WhatsApp Image 2020-05-20 at 11.27.24 PM.jpeg

ക്ഷാരങ്ങൾ തീക്ഷ്ണവും ക്ഷരണ (scraping) സ്വഭാവവും ഉള്ളതാകുന്നു. ആയുര്‍വേദത്തില്‍ സാധാരണയായി കടലാടി, കുടകപ്പാല, പ്ലാശ്, അടയ്ക്കാമണിയന്‍ തുടങ്ങിയ ക്ഷാരഗുണമുള്ള ചില ഔഷധസസ്യങ്ങള്‍ കത്തിച്ച് ചാരമാക്കി അരിച്ചെടുത്താണ് ക്ഷാരം നിര്‍മ്മിക്കുന്നത്. മൂക്കിലെ ദശ, അരിമ്പാറകൾ, പാലുണ്ണി, അര്‍ശസ്, ശരീരത്തിന്‍റെ ബാഹ്യഭാഗത്തുണ്ടാകുന്ന ചെറിയ വളര്‍ച്ചകൾ എന്നിവയിലും സ്ത്രീരോഗങ്ങളായ സെര്‍വിക്കല്‍ ഇറോഷൻ, പോളിപ്പ് മുതലായവയിലും പ്രതിസാരണ ക്ഷാരവും (പുറമേ ഉപയോഗിക്കുന്ന ക്ഷാരം), വിഷ ചികിത്സയിലും, വിശപ്പില്ലായ്മ, ദഹനക്കേട്, അരുചി, വയറുവീര്‍പ്പ്,  മൂത്രാശയകല്ല്, അൾസർ, കൃമിരോഗം, ആന്തരികമായ അര്‍ശസ് എന്നിവകളിൽ പാനീയക്ഷാരവും (ഉള്ളിലേക്ക് സേവിക്കുന്ന ക്ഷാരഗുനമുള്ള ഔഷധങ്ങള്‍)  ഉപയോഗിച്ചുവരുന്നു.

ക്ഷാരസൂത്ര ചികിത്സ 

അര്‍ശസ്, ഭഗന്ദരം, തുടങ്ങിയ മൂലവ്യാധികളിൽ ചെയ്യുന്ന ചികിത്സാരീതിയാണ് ക്ഷാരസൂത്ര ചികിത്സ. ഇത്തരം രോഗങ്ങളില്‍ ശസ്ത്രക്രിയ ഒഴിവാക്കി കൊണ്ട് തന്നെ വളരെ ലളിതമായ രീതിയില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന ചികിത്സാരീതിയാണിത്. ക്ഷാരഗുണമുള്ള ഉള്ള മരുന്നുകള്‍ പ്രത്യേകതരം surgical നൂലിൽ  അണുവിമുക്തമായ രീതിയിൽ  പല പാളികളായി തേച്ചുപിടിപ്പിച്ച് ഉണക്കിയെടുത്ത ശേഷം അത്  ഉപയോഗിച്ച് അര്‍ശസ്, ഫിസ്റ്റുല, ചില നാളിവ്രണങ്ങൾ എന്നിവയിലെ രോഗബാധിത ഭാഗത്തെ മുറിച്ചുകളയുയാണ് ചെയ്യുന്നത്

രക്ത മോക്ഷം

ശരീരത്തില്‍ പ്രാദേശികമായോ മൊത്തത്തിലോ ഉള്ള രോഗകാരിയായ രക്തത്തെ രോഗശമനത്തിനായി നിശ്ചിത അളവില്‍ പുറത്തേക്ക് കളയുന്ന അനുശാസ്ത്രകര്‍മമാണ് രക്തമോക്ഷചികിത്സ. സിരാവേധം (സിരകളില്‍ നിന്നു രക്തം പുറത്തു കളയുന്ന രീതി), പ്രച്ഛാനം (തൊലിപ്പുറത്ത്‌ ചെറിയ മുറിവുണ്ടാക്കി രക്തം കൊത്തിക്കളയല്‍), ശൃംഗം (Cupping), ജളുക (അട്ടയിടൽ) തുടങ്ങി രോഗാവസ്ഥ അനുസരിച്ച് വിവിധതരത്തില്‍ ഇതു ചെയ്തുവരുന്നുണ്ട്

WhatsApp Image 2020-05-20 at 11.24.00 PM.jpeg

വെരിക്കോസ് വെയിന്‍, തലവേദന, സയാറ്റിക്ക, കൈകാൽകടച്ചിൽ  തുടങ്ങി സാധാരണയായി കാണാവുന്ന  ഒട്ടേറെ അസുഖങ്ങളില്‍ സിരാവ്യധം കൊണ്ട് പെട്ടെന്ന് രോഗശാന്തി ലഭ്യമാകുന്നു. 

പ്രത്യേകതരം അട്ടകളെ ഉപയോഗിച്ച് രക്തം ഊറ്റിയെടുപ്പിച്ച് രോഗശമനമുണ്ടാക്കുന്നതിനെയാണ് ജളുകാവചരണം എന്നു വിളിക്കുന്നത്.  തികച്ചും അണുവിമുക്തമാക്കിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന  അട്ടകളെ ഉപയോഗിച്ച് ത്വക്ക് രോഗങ്ങളിലും ഉണങ്ങാത്ത വ്രണങ്ങളിലും ക്ഷുദ്ര ജീവികളുടെ കടി കൊണ്ടുണ്ടായ അലര്‍ജി, കുരുക്കള്‍ എന്നിവയിലും ഇപ്രകാരം ചികിത്സിച്ചു വരുന്നു. 


WhatsApp Image 2020-05-20 at 11.42.46 PM.jpeg

ശൃംഗം (കൊമ്പ് വെക്കല്‍) എന്ന രക്ത മോക്ഷ രീതികൾ , പലതരം വേദനകള്‍, പേശി പിടുത്തം, നീര്‍ക്കെട്ട് തുടങ്ങിയ രോഗങ്ങളിൽ  ഉപയോഗിച്ചുവരുന്നു. 


WhatsApp Image 2020-05-20 at 11.39.32 PM.jpeg

WhatsApp Image 2020-05-20 at 11.40.12 PM.jpeg

അലര്‍ജി കൊണ്ടുണ്ടാകുന്ന എക്‌സിമ, വെരിക്കോസ് വെയിന്‍ കൊണ്ടുണ്ടാകുന്ന എക്‌സിമ, മറ്റു ചില  ത്വക്ക് രോഗങ്ങൾ തുടങ്ങിയവയിലൊക്കെ പ്രച്ഛാന്നം എന്ന രീതി ആണ് ഉപയോഗിക്കുന്നത്. 

ആയുര്‍വേദത്തിൽ ഇന്ന് എന്ന് ഉപയോഗിച്ചുവരുന്ന ഇത്തരം ചികിത്സാ രീതികൾ എല്ലാം തന്നെ പിന്നെ മറ്റു ചികിത്സാ രീതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെലവുകുറഞ്ഞതും പെട്ടെന്ന് സുഖപ്പെടുത്താന്‍ ആവുന്നതും പാര്‍ശ്വഫലങ്ങള്‍ നിശ്ശേഷം കുറഞ്ഞതുമായ ചികിത്സാരീതികളാണ് ശാസ്ത്രീയമായ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉള്ള ആയുര്‍വേദ വൈദ്യൻ ഇത്തരം ചികിത്സാ രീതിയിലൂടെ ഒട്ടേറെ രോഗങ്ങൾ ശസ്ത്രക്രിയ ഇല്ലാതെ തന്നെ സുഖപ്പെടുത്താന്‍ സാധിക്കും. 

മർമ്മ ചികിത്സ


WhatsApp Image 2020-05-20 at 11.43.07 PM.jpeg

അസ്ഥികളുടെ ക്ഷതങ്ങള്‍, പരിക്കുകൾ, പേശികള്‍, ലിഗമെന്റ് തുടങ്ങിയവയിലെ പരിക്കുകള്‍, പലതരം സ്‌പോര്‍ട്‌സ് പരിക്കുകൾ, മറ്റ് അസ്ഥിസന്ധി രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയും ആയുര്‍വേദ ശല്യതന്ത്രത്തിൽ ഉള്‍പ്പെടുന്നു. ഇത്തരം രോഗങ്ങളില്‍ പുറമേ പുരട്ടുന്ന മരുന്നുകൾ, ധാരകൾ, ബാൻഡേജുകൾ തുടങ്ങിയവയും ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളും പൊട്ടിയ എല്ലുകളുടെ സംയോജനം സുഗമമാക്കുന്നതിനും അതോടൊപ്പം നീര്, വേദന എന്നിവ കുറയ്ക്കുന്നതിനും പ്രയോഗിച്ചുവരുന്നു. നൂതന സാങ്കേതിക വിദ്യകള്‍ ആയ  എക്‌സ്-റേ, എം. ആര്‍. ഐ പോലുള്ളവയുടെ സഹായത്തോടുകൂടി കുറച്ചുകൂടി നന്നായി രോഗനിര്‍ണയം നടത്താൻ ഇന്നത്തെ ആയുര്‍വേദ ചികിത്സകന് സാധിക്കുന്നു. 

അതുപോലെതന്നെ ആധുനിക വൈദ്യശാസ്ത്രത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന സങ്കോചം കുറയ്ക്കുന്നതിനുള്ള ചികിത്സയും മര്‍മ്മ ചികിത്സയിൽ ഉള്‍പ്പെടുന്നതാണ്. ഓര്‍ത്തോ ന്യൂറോളജിക്കൽ റിഹാബിലിറ്റേഷൻ ചികിത്സയിലും ആയുര്‍വേദത്തിന് വലിയ പങ്ക് വഹിക്കാന്‍  ഇപ്പോൾ സാധിക്കുന്നുണ്ട്. 

വ്രണചികിത്സ 

ദീര്‍ഘകാലമായി ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങൾ (ശയ്യാവ്രണം, പ്രമേഹവ്രണങ്ങള്‍, വെരിക്കോസ് വ്രണങ്ങള്‍) ആയുര്‍വേദത്തിലെ വിവിധങ്ങളായ ഉപക്രമങ്ങള്‍ കൊണ്ട് ഉണങ്ങാൻ  പ്രാപ്തമാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. 




About author

Dr. Lishitha Sujith

B.A.M.S Chief physician ,Prana Ayurveda Clinic,Mananthavady,Wayanad lishithasujith@gmail.com


Scroll to Top