Mythbusters

Some simple facts about Immuno-Potentiation

രോഗപ്രതിരോധ ശക്തി അഥവാ ഇമ്മ്യൂണിറ്റി

ഇത്‌ ശരീരത്തിൽ സാമാന്യമായി രോഗം വരാതിരിക്കാൻ ഉള്ള ഒരു പ്രത്യേക സംവിധാനമാണ്. രോഗം അണുക്കളെക്കൊണ്ട് മാത്രമല്ല ഉണ്ടാക്കപ്പെടുന്നത് എന്നോർക്കണം.

  • നമ്മുടെ ജീവിത ശൈലിക്കും (രാവിലെമുതൽ രാത്രി ഉറക്കം അടക്കമുള്ള എല്ലാ പ്രവൃത്തികളും ചിന്തകളും), ഭക്ഷണങ്ങളുടെ ഗുണത്തിനും, ശരീരം ഭക്ഷണത്തോട് പ്രതികരിക്കുന്ന രീതിക്കും അനുസരിച്ച്‌ ഒരു വ്യക്തിയുടെ ഇമ്മ്യൂണിറ്റി എങ്ങനെ ആകണമെന്ന് ശരീരം തീരുമാനിക്കുന്നു [കാലാവസ്ഥ, വാസസ്ഥലം, ജനിതകം എന്നിവക്ക് പുറമെ ]
    ഉദാ:- സ്ഥിരമായി വ്യായാമം ചെയ്യുന്നവന്, വ്യായാമം ചെയ്യാത്തവനേക്കാൾ ഇമ്മ്യൂണിറ്റി കൂടുതലായിരിക്കും എന്ന് വിവിധ ഗവേഷണങ്ങളാൽ കണ്ടു പിടിക്കപ്പെട്ട വസ്തുതയാണ്.
    ഇങ്ങനെ ഇമ്മ്യൂണിറ്റി വർദ്ധിക്കുന്ന പ്രതിഭാസത്തെ immuno-potentiation എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു.

  • താഴെ പറയുന്ന ജീവിത ശൈലികളിൽ immunopotentiation നടക്കുന്ന ഗവേഷണ പഠനങ്ങൾ ശാസ്ത്രലോകത്ത് പ്രസിദ്ധങ്ങളാണ്.
    1. വ്യായാമം (അവനവന്റെ ശരീരപ്രകൃതിക്കും, ഭക്ഷണത്തിനും, കാലാവസ്ഥക്കനുസരിച്ചും ചെയ്യുന്ന വ്യായാമങ്ങൾ )
    2. ഉറക്കം - ഉറക്കവും ഇമ്മ്യൂണിറ്റിയും പരസ്പരപൂരകങ്ങളാണ്. ഉറക്കം കുറയുംതോറും Cytokines എന്ന ശരീരത്തിലെ രാസവസ്തു കുറഞ്ഞ് ഇമ്മ്യൂണിറ്റി കുറയുന്നു
    3. സ്വസ്ഥത, സമാധാനം ഉണ്ടാക്കുന്ന പ്രവൃത്തികൾ - മനുഷ്യന്റെ മന:സമാധാനം ശരീരത്തിലെ Stress hormones കളുടെ അളവിൽ ഗുണപരമായി പ്രവർത്തിച്ച് immunopotentiation ഉണ്ടാക്കുന്നു.

    എന്തിനേറെ മലയാളിയുടെ നിത്യേന ഉള്ള കുളി വരെ immunopotentiation ഉണ്ടാക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു

  • താഴെ പറയുന്ന ഔഷധ സസ്യങ്ങളിലും ഇത്തരം immunopotentiation /immunomodulation പഠനങ്ങൾ ഇന്ന്‌ ലഭ്യമാണ്.
    1.ഇഞ്ചി: ഇത് വൈറസിനെതിരെ പ്രവർത്തിക്കുന്ന ഒരു ഉത്തമ ഔഷധമാണെന്ന് മനുഷ്യരിലും, എലികളിലും, മറ്റു ലാബ് ഗവേഷണങ്ങളിലും ഒക്കെ തെളിഞ്ഞിട്ടുള്ള ഔഷധമാണ്. [ പഠനം ശ്വേതരക്താണുക്കളിലും, Major Histocompactibility Complex ലും പ്രത്യേകിച്ചും ലഭ്യമാണ്]
    2. തുളസി: ഇത് നമ്മുടെ ശരീരത്തിലെ humoral immune response & cell mediated immune response എന്നീ വിവിധമേഖലകളിലെ രോഗപ്രതിരോധശേഷിയെ ഉൽപ്പാദിപ്പിക്കുന്ന ഗവേഷണ പഠനങ്ങൾ ഒട്ടനവധിയാണ്.

മേൽപ്പറഞ്ഞ രീതിയിൽ വിവിധ ഗവേഷണങ്ങളിലൂടെ immunopotentiation കണ്ടു പിടിക്കപ്പെട്ട നമുക്ക് എളുപ്പത്തിൽ ലഭ്യമായ ചില ഔഷധചെടികളുടെ പേരുകൾ താഴെ കൊടുക്കുന്നു.

1. മഞ്ഞൾ

2. ചിറ്റമൃത്

3. നെല്ലിക്ക

4. വെള്ളുള്ളി

5. കിരിയാത്ത്

6.മുരിങ്ങ

7. കറ്റാർവാഴ

8. ശതാവരി

9. കടുക്

10.മുത്തിൾ/ കുടങ്ങൽ


വിജ്ഞാനമാണ് ഏറ്റവും വലിയ ഔഷധം

അജ്ഞാനം ഏറ്റവും വലിയ വിഷം


About author

Dr. K. S. Dinesh

Professor, VPSV Ayurveda College, Kottakal


Scroll to Top