ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ- 16

നെല്ലിക്ക

 • പോഷക ഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും വലിയ കലവറയാണ് നെല്ലിക്ക. 
 • വൈറ്റമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഫലമാണ് നെല്ലിക്ക.
 • അകാലനര പ്രതിരോധിക്കാനും മുടികൊഴിച്ചിൽ തടയാനും നെല്ലിക്ക ദിവസവും കഴിക്കാവുന്നതാണ്.
 • നെല്ലിക്ക നീരും മഞ്ഞൾപൊടിയും ചേർത്ത് കഴിക്കുന്നത് പ്രമേഹത്തിനു ഉത്തമമാണ്. 
 • കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറക്കുന്നതിനും നെല്ലിക്ക സഹായകമാണ്.
 • ചൂടുകാലത്തു ശരീരതാപം കുറക്കാൻ ഉപകരിക്കുന്നു. 
 • Anti-oxidants അധികം ഉള്ളത് കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
 • ഇരുമ്പിന്‍റെ അംശം ഉള്ളതിനാൽ Hb വർധിപ്പിക്കുന്നു, വിളർച്ച തടയുന്നു. 

നെല്ലിക്കയുടെ എല്ലാ ഗുണങ്ങളും ലഭിക്കുന്ന വിധത്തില്‍ തയ്യാറാക്കാവുന്ന സ്വാദിഷ്ഠമായ ഒരു ജ്യൂസ് ഇതാ:

നെല്ലിക്ക ജ്യൂസ്

ചേരുവകള്‍ 

2 ഗ്ലാസ് ജ്യൂസിന്

 1. നെല്ലിക്ക - 8 എണ്ണം 
 2. ഇഞ്ചി - ഒരു കഷ്ണം 
 3. പച്ചമുളക് - 1
 4. ഉപ്പ്‌ - ആവശ്യത്തിന് 
 5. വെള്ളം- 2 ഗ്ലാസ് 

തയ്യാറാക്കുന്ന വിധം

 • നെല്ലിക്ക കുരു കളഞ്ഞു ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. 
 • ഇതിൽ ആവശ്യത്തിന് ഉപ്പും 2 ഗ്ലാസ് വെള്ളവുമൊഴിച്ചു വീണ്ടും മിക്സിയിൽ അടിച്ചു അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്.
 • വേണമെങ്കിൽ തേനോ നാരങ്ങാനീരോ മല്ലിയിലയോ ചേർക്കാം.About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top