ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 06

ബീറ്റ്റൂട്ട്  ജ്യൂസ്

വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ എന്നിവയുടെ പ്രാഥമിക സ്രോതസ് ആണ് പച്ചക്കറികൾ. ആയതിനാൽ നമ്മുടെ സ്വാഭാവിക ആരോഗ്യം നിലനിർത്തുന്നതിന് അവ സുപ്രധാന പങ്ക്‌ വഹിക്കുന്നു. ഓരോ പച്ചക്കറിക്കും അതിന്‍റേതായ ഗുണങ്ങളുണ്ട്. നാട്ടിൽ സുലഭമായി ലഭിക്കുന്നതും വളരെയേറെ ആരോഗ്യദായകവുമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പാകം ചെയ്യാത്ത ബീറ്ററൂട്ടിൽ ഫോളിക് ആസിഡ്, അയേൺ, സിങ്ക്  എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട്  ജ്യൂസ്

ചേരുവകൾ

  1. ബീറ്റ്റൂട്ട് -പകുതി 
  2. തേൻ - 2 ടേബിൾ സ്പൂൺ
  3. ചെറുനാരങ്ങ - പകുതി 

പാചകക്രമം

  • ബീറ്റ്റൂട്ട് തൊലികളഞ്ഞു മിക്സിയിൽ അരച്ചെടുക്കുക. 
  • ഇതിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു പിഴിഞ്ഞ് അരിച്ചെടുത്തു ( അരിക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ നന്ന് ) തേനും നാരങ്ങാനീരും ചേർത്ത് ഉപയോഗിക്കാം.
  • തേനിന് പകരം പഞ്ചസാരയോ ശർക്കരയോ ഉപയോഗിക്കാവുന്നതാണ് .

ഗുണങ്ങള്‍

  • ബീറ്റ്‌റൂട്ടിൽ ഉയർന്ന nitrate content ഉള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്നു.
  • കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്.
  • Anti-oxidants അധികം ഉള്ളത് കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  • ഇരുമ്പിന്റെ അംശം ഉള്ളതിനാൽ Hb വർധിപ്പിക്കുന്നു, വിളർച്ച തടയുന്നു
  • ബീറ്റ്‌റൂട്ടിൽ ഫൈബർ കൂടുതലും കാലറി കുറവുമാണ്.
  • ശരീരത്തിന്റെ സ്വാഭാവിക തിളക്കവും നിറവും നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യസൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരവും ആണ് ബീറ്റ്റൂട്ട്.
  • നാരങ്ങാനീര് ചേർക്കുന്നത് ബീറ്റ്റൂറ്റിന്റെ ചവർപ്പ് മാറ്റാൻ സഹായിക്കുന്നതോടൊപ്പം വിറ്റാമിൻ C  അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പിന്റെ ആഗിരണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top