COVID-19 Lockdown: Ayurveda Tips

Health in the time of Corona 10- Aadalotaka Muttathoran


ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 10

ആടലോടക മുട്ടത്തോരൻ

കേരളത്തിൽ സുലഭമായി വളരുന്ന ഔഷധച്ചെടിയാണ് ആടലോടകം. ഇതിന്‍റെ ശാസ്ത്രനാമം Justicia adhatoda L. എന്നാണ്. സംസ്കൃതത്തില്‍ ‘വാശാ’ എന്ന് പൊതുവേ വിളിക്കുന്ന ആടലോടകം ആയുർവേദ മരുന്നുകളിൽ സർവവ്വസാധാരണമായി ഉപയോഗിച്ച് വരുന്നു. ചുമ, ശ്വാസംമുട്ട്, കഫക്കെട്ട്, രക്താർശ്ശസ്, ഛർദ്ദി മുതലായ രോഗങ്ങളിൽ വളരെ ഫലപ്രദമായി കാണുന്നു.

ചെറിയ ആടലോടകമാണ് കൂടുതൽ ഔഷധ ഗുണമുള്ളത്. ആടലോടകത്തിൽ അടങ്ങിയിരിക്കുന്ന vasicine  എന്ന ഘടകം രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്നു. അധികം ശ്രദ്ധയോ പരിചരണമോ നൽകേണ്ടതില്ലാത്തതിനാൽ ആടലോടകം വീട്ടിൽ തന്നെ സുഖമായി വളർത്താം. ഇതിന്റെ ഇലകൾക്ക് സുഖകരമല്ലാത്ത മണവും കയ്പ്പും ഉള്ളതിനാൽ മൃഗങ്ങൾ തിന്നാറില്ല. ആയതിനാൽ വേലിചെടിയായും വളർത്താൻ പറ്റിയതാണ്.

ആടലോടകത്തിന്‍റെ ഇല കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാനാവുന്ന ഒരു വിഭവം പറഞ്ഞു തരാം.

ആടലോടക മുട്ടതോരൻ

ചേരുവകള്‍

  1. ആടലോടക ഇല -7 എണ്ണം
  2. മുട്ട - 2 എണ്ണം 
  3. ജീരകം - ഒരു നുള്ള് 
  4. ഉപ്പ് - ആവശ്യത്തിന് 
  5. തേങ്ങ -അരമുറി 

പാചകക്രമം

  • ആടലോടകത്തിന്റെ ഇല നന്നായി വാട്ടിപ്പിഴിഞ്ഞ് നീരെടുക്കുക.
  • ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത് ചിക്കിയെ ടുക്കുക. 
  • അതിലേക്കു മഞ്ഞൾപൊടിയും ജീരകവും അല്പം മുളക്പൊടിയും ചേർത്ത് ഒതുക്കിയ തേങ്ങയും ചേർത്ത് ചൂടായ ശേഷം അടുപ്പിൽ നിന്ന് ഇറക്കുക. 
  • ആടലോടക മുട്ടതോരൻ തയ്യാര്‍.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top