ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 07

മലരിഞ്ചി

ഉദരശുദ്ധി ആരോഗ്യമുള്ള ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. വിശപ്പു മാറ്റുക എന്നതിനേക്കാൾ ഉപരി ആഹാരം ആർഭാടവും അലങ്കാരവും ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദഹനക്കേടും മറ്റ്‌ ഉദരരോഗങ്ങളും സർവ്വസാധാരണമാണ്. മുതിർന്നവരെ പോലെ കുട്ടികളെയും ദഹനപ്രശ്നങ്ങൾ സാരമായി അലട്ടാറുണ്ട്. ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ദഹനപ്രശ്നങ്ങൾ പ്രതികൂലമായി ബാധിക്കുന്നു. ദഹനശേഷി വർധിപ്പിക്കാൻ ഇഞ്ചിയേക്കാൾ നല്ല ഔഷധമില്ല. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇത് സാധ്യമാക്കുന്നത്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന gingerol എന്ന ഘടകം വേദന ശമിപ്പിക്കാനും ഉദരപ്രശ്നങ്ങൾ മാറ്റാനും രോഗാണുക്കളെ ചെറുക്കാനും സഹായിക്കുന്നു. അതിനാൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ഇഞ്ചി ഉൾപെടുത്തേണ്ടതാണ്. ചായയിടുമ്പോൾ ഒരു കഷ്ണം ഇഞ്ചി ചേർക്കാവുന്നതാണ്. ഇഞ്ചി ചതച്ചു ഉപ്പും തേനും ചേർത്ത് കഴിക്കുന്നത് ഗ്യാസ്ട്രബിളിനും ദഹനമില്ലായ്മക്കും നല്ലതാണ്. ദഹനക്കേടിനു വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധം പറഞ്ഞു തരാം,  

മലരിഞ്ചി

ചേരുവകൾ

മലര് -500 gm

കൽക്കണ്ടം- 500 gm

ഇഞ്ചി - 50 gm

നെയ്യ് - 50 ml

പാചകക്രമം

ഇഞ്ചി ചെറുതായി കൊത്തിയരിഞ്ഞു നെയ്യിൽ മൂപ്പിച്ചെടുത്തു പൊടിക്കുക.

കൽക്കണ്ടം പാവുകാച്ചി നൂൽപാകമാകുമ്പോൾ പൊടിച്ച ഇഞ്ചിയും മലരും കൂടി  ചേർത്ത് ഇളക്കി എടുക്കുക a

ഗുണങ്ങള്‍

വിശപ്പില്ലായ്മ, നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നിവക്ക് ഗുണം ചെയ്യും.

വയറിളക്കം, ചർദ്ദി എന്നിവ ചെറുക്കുന്നു


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top