COVID-19 Lockdown: Ayurveda Tips

Health in the time of Corona 08- Chakka Pakkavada

ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 08

ചക്ക പക്കാവട

ഈ വേനല്‍ക്കാലത്ത് വളരെ സുലഭമായി ലഭിക്കുന്നതും അത്യധികം ആരോഗ്യദായകവും താരതമ്യേന വിഷരഹിതവുമായ ഫലവർഗ്ഗമാണ് ചക്ക. വൈറ്റമിൻ A ധാരാളമുള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമമാണ്. ആന്റി ഓക്സിഡന്റ്സ് , വൈറ്റമിൻ C, സിങ്ക് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഹോർമോൺ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിവുള്ളതിനാലും കോപ്പർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലും തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്കു ചക്ക നല്ലതാണ്. കാൽസ്യം, പൊട്ടാസിയം എന്നിവയുടെ കലവറയാണ് ചക്ക. അതിനാൽ എല്ലുകളെയും മസിലുകളെയും ശക്തിപ്പെടുത്തുന്നു, പ്രത്യേകിച്ച് കുട്ടികൾക്ക് . ഇരുമ്പുള്ളതിനാൽ വിളർച്ചയെ തടുക്കുന്നു.

ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ് -2019 ൽ അവതരിപ്പിച്ച ചക്ക കൊണ്ടുള്ള രുചികരവും ആരോഗ്യകരവുമായ ഒരു വിഭവം പരിചയപ്പെടുത്തി തരാം

ചക്ക പക്കാവട

ചേരുവകൾ

  1. പച്ചചക്കച്ചുള
  2. അരിപൊടി
  3. കരിംജീരകം
  4. എള്ള്
  5. മഞ്ഞൾപൊടി
  6. മുളകുപൊടി
  7. ഉപ്പ്‌
  8. വെളിച്ചെണ്ണ
  9. കറിവേപ്പില

പാചകക്രമം

  • ചക്കച്ചുള മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
  • മാവിന്റെ പരുവത്തിനനുസരിച്ചു അരിപ്പൊടി ചേർത്ത് കുഴക്കുക.
  • അതിലേക്കു ആവശ്യത്തിന് ഉപ്പ്‌, മഞ്ഞൾപൊടി, മുളകുപൊടി, എള്ള്, കരിംജീരകം എന്നിവ ചേർത്ത് നല്ലവണ്ണം കുഴക്കുക.
  • ചീനിച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ മാവ് പക്കാവട അച്ചിൽ പ്രസ്സ് ചെയ്തു വെളിച്ചെണ്ണയിലേക്കു നേരിട്ട് ഇടുക.
  • പാകമായി വരുമ്പോൾ കറിവേപ്പിലയിട്ട് മൂപ്പിച്ചു കോരിയെടുക്കുക.
  • ചക്ക പക്കാവട തയ്യാര്‍


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top