ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 09

കരിനെല്ലിക്ക

വളരെയേറെ ഗൗരവമേറിയതും എന്നാൽ നമ്മളിൽ പലരും അത്രയധികം പ്രാധാന്യം നൽകാത്തതുമായ ഒരു ആരോഗ്യ പ്രശ്നമാണ് വിളർച്ച അഥവാ Anaemia. ശരീരഘടനക്കും പ്രായത്തിനും കടന്നു പോകുന്ന ശാരീരിക അവസ്ഥക്കും അനുസൃതമായി ശരീരത്തിൽ രക്തത്തിലെ പ്രോട്ടീൻ ആയ Hb/ ഹീമോഗ്ലോബിൻ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് വിളർച്ച. ഇരുമ്പിന്റെ മാത്രമല്ല, ഫോളിക് ആസിഡ്, വൈറ്റമിൻ B-12 എന്നിവയുടെയും കുറവ് വിളർച്ചക്കു കാരണമാകുന്നുണ്ട്.  സ്ത്രീകളെയും കുട്ടികളെയും കൗമാരപ്രായക്കാരെയും ഗർഭിണികളെയും ആണ് വിളർച്ച കൂടുതലായി ബാധിക്കുന്നത്. കുട്ടികളിൽ വിരശല്യം വിളർച്ചക്കു കാരണമാകാറുണ്ട്. അതിനാൽ വിരക്ക് കൃത്യമായി മരുന്ന് കൊടുക്കണം. വിളർച്ച പ്രതിരോധശേഷിയെ തളർത്തുന്നു.

തളർച്ച, ക്ഷീണം, വിളറിയ വെളുപ്പുനിറം, കിതപ്പ്, തലവേദന, അമിതമായ മുടികൊഴിച്ചിൽ, തലകറക്കം, ശരീരത്തിൽ ഉണ്ടാകുന്ന നീര്,  നഖം പൊട്ടൽ, അമിതമായ ഉറക്കം, കൈകാൽ കഴപ്പ്, കുട്ടികളിലെ അമിതമായ പൊരുപൊരുപ്പ്, വിശപ്പില്ലായ്മ എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ  

വിളർച്ചക്കു ഫലപ്രദമായ നെല്ലിക്ക കൊണ്ടുള്ള ഒരു ഔഷധം പറയാം 

കരിനെല്ലിക്ക

ചേരുവകൾ

  1. നെല്ലിക്ക - 500 gm 
  2. എള്ളെണ്ണ - 200 ml 
  3. കുരുമുളക് -10 gm 
  4. ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

  • നെല്ലിക്ക വൃത്തിയായി കഴുകിയ ശേഷം ഒരു ഇരുമ്പ് പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് നെല്ലിക്ക അതിലിട്ടു വരട്ടിയെടുക്കുക 
  • അതിലേക്കു കറിവേപ്പിലയും കുരുമുളക് പൊടിച്ചതും ഉപ്പും ചേർത്ത് യോജിപ്പിക്കുക 

ഗുണങ്ങൾ

  • നെല്ലിക്കയിൽ വൈറ്റമിൻ C ,വൈറ്റമിൻ B ,ഇരുമ്പ്,കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു 
  • അതിലുപരി ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നതിനാൽ കരിനെല്ലിക്ക രക്തക്കുറവിന് ശ്രേഷ്ഠവും ആണ്.




About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top