COVID-19 Lockdown: Ayurveda Tips

Health in the time of Corona 12- Jackfruit Seed Shake


ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 12

ചക്കക്കുരു ഷെയ്ക്ക്

ചക്കയുടെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരില്ല! ആരോഗ്യദായകങ്ങളായ ഒട്ടനവധി പോഷകങ്ങളുടെ കലവറയാണ് ചക്ക. ചക്കയോളമോ അതിനേക്കാൾ ഉപരിയോ ഔഷധഗുണങ്ങൾ ഉള്ളതാണ് ചക്കക്കുരു . ചക്കകുരുവില്‍ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന തൈമിൻ, റൈബോഫ്ലാവിൻ എന്നിവ കണ്ണ് , ത്വക്ക്, തലമുടി എന്നിവയുടെ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നിയാസിൻ നാഡികളെ ഉത്തേജിപ്പിക്കുന്നു. ചക്കകുരുവിലെ ആന്റി ഓക്സിഡന്റ്സ് രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

ചക്കക്കുരു കൊണ്ട് ഉണ്ടാക്കാവുന്ന വളരെ രുചികരമായ ഒരു പാനീയം പരിചയപ്പെടുത്താം

ചക്കക്കുരു ഷെയ്ക്ക്

ചേരുവകള്‍

  1. ചക്കക്കുരു- 10-15 എണ്ണം 
  2. പാൽ- 1/2 ലിറ്റർ 
  3. പഞ്ചസാര-ആവശ്യത്തിന് 
  4. ഏലക്ക- ആവശ്യത്തിന് 

പാചകക്രമം

  • ചക്കക്കുരുവിന്‍റെ  പുറത്തെ വെള്ളത്തൊലി കളഞ്ഞ ശേഷം നന്നായി വേവിക്കുക.
  • ചൂടാറിയ ശേഷം മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
  • അതിലേക്കു തണുപ്പിച്ച പാലും പഞ്ചസാരയും ഏലക്കായും ചേർത്ത് അടിക്കുക. 
  • വേണമെങ്കിൽ ചോക്കലേറ്റ്  പൊടിയോ ബൂസ്റ്റോ നട്സോ ചേർത്ത് അലങ്കരിക്കാം.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top