ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 03

ജീരകക്കഞ്ഞി 

ആയുർവേദ ചിന്താധാര അനുസരിച്ചു ആഹാരമാണ് ഏറ്റവും മഹത്തായ ഔഷധം. രോഗപീഡിതൻ ഔഷധങ്ങളോടൊപ്പം ആരോഗ്യകരമായ ആഹാരവും കഴിക്കേണ്ടതുണ്ട്. അത് പോലെ രോഗങ്ങൾ വരാതിരിക്കാനായി പോഷണസമ്പന്നമായ ആഹാരം കൃത്യമായ അളവിലും സമയത്തും കഴിക്കേണ്ടതാണ്. വേനൽകാലമായതിനാലും ശരീരബലവും ദഹനശക്തിയും ഏറ്റവും കുറഞ്ഞിരിക്കുന്ന കാലമായതിനാലും കഞ്ഞി  ഒരു നേരം കഴിക്കുന്നത് ഉചിതമായിരിക്കും.

ചെറുപയർ ചേർത്ത് കഞ്ഞി വേവിച്ചു കഴിക്കാം. ചുക്ക്, കൊത്തമല്ലി, തിപ്പലി ഇവ ചേർത്ത് വെന്ത വെള്ളത്തിൽ മലരിട്ടു കഞ്ഞിയുണ്ടാക്കി ഇന്തുപ്പ് ചേർത്ത് കഴിക്കുകയുമാവാം.

ഈ കാലയളവിൽ ഉചിതമായതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അനുയോജ്യമായതുമായ ഒരു കഞ്ഞി തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിവരിക്കാം

ജീരകക്കഞ്ഞി 

ചേരുവകള്‍

 1. ജീരകം- 5 gm
 2. കരിംജീരകം- 5 gm
 3. അയമോദകം- 5 gm
 4. ചുക്ക്- 5 gm
 5. കുരുമുളക്- 5 gm
 6. തിപ്പലി- 5 gm
 7. പൊടിയരി- 80 gm
 8. വെള്ളം- 1 ലിറ്റർ
 9. തേങ്ങാപാൽ- 450 ml 
 10. ചെറിയ ഉള്ളി, നെയ്യ് 

ഉണ്ടാക്കുന്ന വിധം :

 • ഒന്നുമുതല്‍ ആറുവരെയുള്ള ചേരുവകൾ വറുത്തു പൊടിച്ചു വയ്ക്കണം. 
 • പൊടിയരി വെള്ളം ചേർത്ത് പകുതി വേവിച്ചതിനു ശേഷം ചേരുവകൾ ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. 
 • ശേഷം തേങ്ങാപാൽ ചേർത്ത് ചെറുതായി ചൂടായ ശേഷം ഇറക്കുക.
 • ചെറിയ ഉള്ളി നെയ്യിൽ  താളിച്ചു വറുത്തു ചേർക്കുക. 
 • ആവശ്യാനുസരണം ശർക്കര ചേർത്ത് ഉപയോഗിക്കാം. 


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top