Simple Ayurveda Procedures

NASYA- A Castle by Ayurveda to Defend Against Infections


Acute viral respiratory tract infections are the most frequently observed infectious diseases in human beings. Because of the enormous economic and social burden of these types of diseases, it's the right time to think about a major preventive measure against the situation that we are going through now. The Ministry of AYUSH recently suggested some preventive measures that we must follow on a daily basis to fight against COVID-19 pandemic, and one among those is Nasal Application or Nasya.

What is Nasal Application or Nasya? 

    According to Ayurveda, instillation of a medicine or medicated oils into nostrils is considered as Nasya or Nasal application. It is mainly indicated in head, throat and eye related disorders. Nasya is of several types according to dosage and its action, one among it is Pratimarśa Nasya. Ayurveda recommends the use of Pratimarśa Nasya in healthy individuals as a daily routine to maintain a proper health and to boost up their immunity.

Pratimarśa Nasya

    Pratimarśa Nasya can be done in healthy individuals as well as those who are suffering  from some disease conditions. As Pratimarśa Nasya is done using lesser quantities (two drops in each nostrils) of medicine, the procedure becomes short and simple. So it can be easily performed by an individual without help. The procedure does not require any specific preparations or post-procedure care. Also, the chances of any complication is very rare. There is no age limit or time restrictions, so it can be performed at any time and in any age especially in old age, who are weak or injured. But it is not recommended in cases like one who drinks alcohol, worm infestation in head, chronic rhinitis and who are facing any other serious health issues.

How to do Pratimarśa Nasya procedure? 

      It can be done using gingely oil, coconut oil, ghee or even with medicated oils like Aṇutailaṃ.  Two drops of the prescribed medicine or oil has to gently be instilled into each nostrils either in a lying position or in a sitting position. Usually it is indicated to be done in the morning and evening. Other than the above mentioned two timings,  Ayurveda explains another thirteen different timings for Pratimarśa Nasya to attain better results. Among them, one important time mentioned for using Pratimarśa nasya is 'before leaving the house'. By applying medicines into nostrils, we are creating an oil film of protection within the nose to defend us against all types of infections.

Why is it important to do Pratimarśa  Nasya before going out? 

     While outdoors, we may get exposed to polluted air and are prone to getting infections by close contacts. Most of the diseases are spread through air and by which all the micro particles enter mainly through nostrils. After a certain amount of filtration, rest of the microorganisms and dust  particles enters into our respiratory system and causing the disease. Ayurveda clearly explains that while using oil applications in nostrils, all the dust particles adheres with the oil and prevents its from entering into our lungs. Also medicated oils like Aṇutailaṃ contain drugs like White flowered Embelia [viḍaṅga (San) - Embelia ribes Burm.f.] which have proven anti-microbial properties and may also help to prevent infections. Similarly, modern science explains about the muco-cilliary clearance mechanism  of nasal epithelium, high permeability and rich vascularized submucosa which provides rapid absorption of drugs directly into the systemic circulation.

  While considering this information we should follow a good regimen to protect our body from all hazardous environments. So now  the battle is on, be prepared for the fight against infections. Let us defend our main gates. With Nasya, let us make our nose a castle!


[Malayalam Translation]

നസ്യം -  ആയുർവേദം അനുശാസിക്കുന്ന ഒരു ഉത്തമ രോഗപ്രതിരോധ മാർഗം

ആയുഷ് മിനിസ്ട്രി പുറത്തിറക്കിയ  കോവിഡ് -19  പ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് Nasal applications അഥവാ നസ്യം.

എന്താണ് നസ്യം?

ഔഷധങ്ങളോ ഔഷധങ്ങൾ സംസ്കരിച്ചെടുത്ത എണ്ണകളോ നാസാമാർഗ്ഗേണ പ്രയോഗിക്കുന്നതിലൂടെ  രോഗശമനം ഉറപ്പു വരുത്തുന്ന ഒരു ആയുർവേദ ചികിത്സാരീതിയാണ് നസ്യം. പ്രയോഗത്തിനനുസരിച്ചു നസ്യം പലവിധത്തിലുണ്ട് ഇതിൽ ഒന്നാണ്  പ്രതിമർഷ നസ്യം. ആരോഗ്യവാനായ ഒരാൾ തന്‍റെ പ്രതിരോധ ശക്തി കൂട്ടാനായും രോഗങ്ങൾ വരാതിരിക്കുവാനായും സ്ഥിരമായി പ്രതിമർശനസ്യം ദിനചര്യയിൽ ഉൾപ്പെടുത്തണമെന്നു ആയുർവേദം നിർദേശിക്കുന്നു.

പ്രതിമർശനസ്യം എന്ത്, എന്തിന്? 

ചെറിയ അളവിൽ അനുദിനം പ്രയോഗിക്കാൻ പറ്റുന്നതും വേറെ പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ നസ്യമാണ്‌ പ്രതിമർശനസ്യം. കൂടാതെ ഇത് രോഗാവസ്ഥകളിൽ മറ്റു നസ്യ പ്രയോഗങ്ങൾ പറ്റാത്തവർക്കു രോഗശമനത്തിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്. മറ്റുള്ള നസ്യങ്ങൾക്കു നിർദേശിക്കുന്നപോലുള്ള പഥ്യങ്ങളോ  വിധികളൊ ഒന്നുംതന്നെ പ്രതിമർശനസ്യത്തിനു പറയുന്നില്ല, അതുകൊണ്ടു തന്നെ എല്ലാ കാലത്തും ഏതു വയസിലും പ്രത്യേകിച്ചു വാര്‍ദ്ധക്യത്തിലും ബലം കുറവുള്ളവർക്കും ക്ഷതം മുതലായവ കൊണ്ട് ക്ഷീണച്ചവർക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും അതിശക്തിയായ ജലദോഷം, മദ്യപന്മാർ, ഇന്ദ്രിയങ്ങൾക്ക് ബലക്കുറവുള്ളവർ, കൃമിജന്യ ശിരോരോഗങ്ങൾ മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉള്ളവർ ഈ നസ്യം ഉപയോഗിക്കാൻ പാടുള്ളതല്ല. പതിവായി ഈ നസ്യം ഉപയോഗിക്കുന്നതിലൂടെ അകാലനര, ക്ഷീണം എന്നിവയെ അകറ്റി ചർമത്തിനും മുഖത്തിനും പ്രസന്നതയും ദന്ത- നേത്രങ്ങൾക്ക് ദൃഢതയും കൈവരുന്നു.

പ്രതിമർശനസ്യം എങ്ങിനെ ചെയ്യാം? 

എള്ളെണ്ണയോ വെളിച്ചെണ്ണയോ നെയ്യോ അതേപോലെ തന്നെ ഔഷധങ്ങൾ  ചേർത്തു തയ്യാറാക്കിയ അണുതൈലം എന്ന മരുന്നോ  ഇതിനായി  തിരഞ്ഞെടുക്കാം. രാവിലെയും വൈകുന്നേരവും രണ്ട് തുള്ളി വീതം രണ്ടു മൂക്കിലും ഇറ്റിക്കുകയോ പുരട്ടുകയോ ചെയ്യുന്നതിലൂടെ നിങ്ങൾ നിർമ്മിക്കുന്നത് ശരീരത്തെ സംരക്ഷിക്കുന്ന ഒരു സുരക്ഷാ കവചമാണ്. 

ഈ രണ്ടു കാലങ്ങൾക്കു പുറമെ  പ്രതിമർശനസ്യം പ്രയോഗിക്കേണ്ട പതിമൂന്ന് വ്യത്യസ്ത സമയങ്ങൾ കൂടി ആയുർവേദ ശാസ്ത്രം നിർദേശിക്കുന്നുണ്ട്. അതിൽ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്  ഗൃഹത്തിൽ നിന്നും പുറത്തു പോകുന്നതിനു മുന്നേയുള്ള പ്രതിമർശനസ്യ പ്രയോഗം.

പ്രതിമര്‍ശനസ്യം രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നതിലുള്ള യുക്തി

വീട്ടിൽനിന്നു പുറത്തിറങ്ങുന്നതിലൂടെ നാം കടന്നു ചെല്ലുന്നത് അന്തരീക്ഷത്തിലെ  പൊടിപടലങ്ങളിലേക്കും മറ്റു സാംക്രമിക രോഗങ്ങളുടെ നടുവിലേക്കുമാണ്. ഇവയുമായി നേരിട്ട് സമ്പർക്കം വരുന്ന ശരീരഭാഗങ്ങളാണ് കൈകൾ,  മൂക്ക്, വായ എന്നിവ. മൂക്കിൽ ഔഷധലേപനം ചെയ്യുന്നതിലൂടെ മുക്കിനുള്ളിൽ മെഴുക്കുകൂടിയ ഒരു പാളി ഉണ്ടാകുകയും അതുമൂലം അകത്തേക്കു പ്രവേശിക്കുന്ന പൊടിപടലങ്ങളെയും മറ്റും നമ്മുടെ  ശ്വാസകോശത്തിലേക്കു  പ്രവേശിക്കുന്നതിനെ അത് ഒരു പരിധിവരെ തടയുകയും കൂടാതെ അണുതൈലം പോലുള്ള ഔഷധങ്ങളിൽ  വിഴാലരി തുടങ്ങിയ കൃമിഹരമായ മരുന്നുകൾ ചേർത്തിട്ടുള്ളതിനാൽ അവ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിലും നല്ലൊരുശതമാനം പങ്കു വഹിക്കുന്നു. ഇതിനെല്ലാം പുറമെ, മൂക്കിന്‍റെ ഘടനയുടെ പ്രത്യേകത എന്തെന്നാൽ മറ്റു ഭാഗങ്ങളെക്കാൾ വ്യത്യസ്തമായ പടലങ്ങൾ കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ നാം പ്രയോഗിക്കുന്ന ഔഷധങ്ങളുടെ വീര്യങ്ങൾ ശരീരത്തിലേക്കു  നേരിട്ട് ആഗിരണം ചെയ്യുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്രവും ഈ രീതിയിലുള്ള  ചികിത്സകളെക്കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്.

എന്തിലും കുറച്ചു എക്സ്ട്രാ ഓഫർ കിട്ടുന്ന ഈ കാലഘട്ടത്തിൽ  നസ്യം ഉപയോഗിക്കുന്നതിലൂടെ നാം ഉറപ്പാക്കുന്നത് നമ്മുടെ മാസ്കുകൾക്കുള്ളിൽ തീർക്കുന്ന ഒരു അധിക സംരക്ഷണമാണ്.



About author

Dr. Sharika Vipin

CRAV scholar under Dr. Ravishankar Pervaje Sushruta Ayurveda Hospital Puttur, D.K , sharikavipin@gmail.com


Scroll to Top