Simple Ayurveda Procedures

Nethranethi: A Simple Procedure for Eye-Health

നേത്രനേതി അഥവാ നേത്രശുദ്ധി കണ്ണുകൾക്ക്  ഉന്മേഷവും തിളക്കവും നല്കുന്നു. യോഗയിലും നാച്ചുറോപതിയിലുമാണ് കൂടുതലായി പ്രദിപാദിക്കുന്നത്. ആയുർവേദ ശാസ്ത്രത്തിൽ പറയുന്ന "ത്രിഫലകഷായം" കൊണ്ട് നേത്രനേതി ചെയ്താൽ ഫലം അനിവാര്യം. നമ്മുടെ ദിനചര്യയിൽ നിത്യവും ശീലമാക്കേണ്ട ഒന്നാണ് നേത്രശുദ്ധി. പ്രത്യേകിച്ച് ലോക്ഡൗൺകാലത്ത് കുട്ടികളും മുതിർന്നവരും കൂടുതൽ സമയം ലാപ്ടോപിലും മൊബൈലിലും ചിലവഴിക്കുന്നതിനാൽ കണ്ണുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. 

വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ ചെയ്യാവുന്ന ഒരുപ്രക്രിയയാണ്  ഇത്. നേത്രനേതി ചെയ്യുന്നതിനായി നേത്രാകൃതിയിലുള്ള 2 കപ്പുകളൊ മുഖം ശരിക്ക് ഇറങ്ങുന്ന വലിപ്പമുള്ള പാത്രമൊ വേണ്ടതാണ്. നേത്രനേതിഎങ്ങനെ ചെയ്യാം എന്ന് പറയ്യുന്നതിന് മുന്പ് , അത് ചെയ്താൽ ഉള്ള ഗുണങ്ങളെപ്പറ്റി വിശദീകരിക്കാം..

  • നേത്രങ്ങളിലെ രക്തയോട്ടം കൂട്ടുന്നു.
  • കണ്ണിനുണ്ടാകുന്ന പ്രഷർ, കൺപോളക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇവ കുറയ്ക്കും.
  • കണ്ണുകൾക്ക് അനുഭവപ്പെടുന്ന ക്ഷീണം, ചൊറിച്ചിൽ, ചുവപ്പ് ഇവ നശിക്കുന്നു.
  • കാഴ്ചശക്തി കൂട്ടും.
  • നേത്രരോഗങ്ങളായ തിമിരം, ചെങ്കണ്ണ്, കണ്ണിലുണ്ടാകുന്ന കുരു, കൺപോളകളിലെ വീക്കം, കണ്ണിൽനിന്നും വെള്ളം വരിക, ആദ്യ അവസ്ഥയിൽ നേത്രനേതി ചെയ്താൽ ശമനമുണ്ടാകും. അതായത് തിമിരം പൂർണമായും മാറ്റുമെന്നല്ല, കൂടാതെ നോക്കാം.
  • കുട്ടികൾക്കും നിത്യവും ശീലിക്കാവുന്നതാണ്.

ചെയ്യേണ്ട വിധം

  • വൃത്തിയായി കഴുകി ഉണക്കിയ 2 കപ്പുകളൊ അല്ലെങ്കിൽ പാത്രമൊ ഉപയോഗിക്കാം.
  • നേത്രശുദ്ധി ചെയ്യുന്നതിനായി തിളപ്പിച്ചാറ്റിയ തണുത്തവെള്ളമൊ ത്രിഫലകഷായമൊ ഉപയോഗിക്കാം.
  • കണ്ണുകൾ നന്നായി കഴുകിയതിനു ശേഷം കപ്പുകളിലോ പാത്രത്തിലോ വെള്ളമെടുത്ത് 2 കൈകളിൽ പിടിച്ച്, ശിരസ്സ് ചെറുതായി താഴ്ത്തി കണ്ണുകൾ അടച്ചുപിടിച്ചതിനും ശേഷം കപ്പുകൾ കണ്ണിൽ അമർത്തിപിടിക്കുക.
  • കപ്പുകളുടെ അഗ്രം കണ്ണിനുചുറ്റും ഇരിക്കുന്നതിനാൽ വെള്ളംപുറത്തേക്ക് വരികയില്ല.
  • പതിയെ ശിരസ്സുയർത്തി, 15-20 തവണ, 1 മിനിറ്റ് കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്യുക.
  • ശിരസ്സുയർത്തി വെള്ളം കളയുക.
  • ഓരോ തവണയും വെള്ളം മാറ്റുക.
  • കണ്ണുകൾ അമർത്തി തുടക്കാതിരിക്കുക.
  • നേത്രശുദ്ധി ചെയ്തതിനു ശേഷം കപ്പുകൾ/പാത്രം വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.
  • നേത്രശുദ്ധി നിത്യവും രാവിലെ ശീലിക്കുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • കണ്ണിൽ ലെന്സ് വച്ചിട്ടുളളവർ അത് മാറ്റിയതിനു ശേഷം മാത്രം ചെയ്യുക.
  • ഒരാൾ ഉപയോഗിച്ച കപ്പൊ/പാത്രമോ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.
  • ത്രിഫലാ കഷായമോ മറ്റോ നിര്‍മ്മിച്ചാണ് നേത്രനേതി ചെയ്യുന്നതെങ്കില്‍ നല്ലവണ്ണം തണുത്ത ശേഷം വൃത്തിയുള്ള പരുത്തിത്തുണിയില്‍ അരിച്ച് തരിയോ കരടോ ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ടേ ഉപയോഗിക്കാവൂ.

 നേത്രശുദ്ധി ചെയ്തതിനു ശേഷം കണ്ണുകൾ മൃദുവായി മസാജ് ചെയ്യുക.


About author

Dr. Anjana Madhu

BAMS,FMC Consulting Physician- Vaidyaratnam Oushadhashala, Vallakalil Junction, Muvattupuzha. dr.anjanaranjith@gmail.com


Scroll to Top