ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ -15

മത്തങ്ങ 

 • വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് മത്തങ്ങ.  
 • വിറ്റാമിൻ A അധികമായി അടങ്ങിയിരിക്കുന്നതിനാൽ മത്തങ്ങ കഴിക്കുന്നത് കണ്ണിന് ഉത്തമമാണ്. സിങ്ക് ഉള്ളതിനാൽ കണ്ണിലെ റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കും. 
 • വിറ്റാമിൻ -ബി ഉള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കും.  
 • ജലാംശവും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തടി  കുറക്കാൻ സഹായിക്കും. 
 • ഇതിലുള്ള ബീറ്റ കരോട്ടിൻ, ആൽഫ കരോട്ടിൻ എന്നിവ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഉപകരിക്കും. 
 • മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം തുലനപ്പെടുത്താൻ സഹായിക്കും. 

മത്തങ്ങ കൊണ്ടു ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്: 

മത്തൻ അട

 1. മത്തങ്ങ - 1/2 (ചെറുതിന്റെ)
 2. ശർക്കര ചീകിയത്- 1/2 കപ്പ് 
 3. അരിപ്പൊടി- 1 കപ്പ് 
 4. തേങ്ങാപ്പീര- 1/2 കപ്പ് 
 5. ഏലക്ക- 5 എണ്ണം  
 • നന്നായി പഴുത്ത മത്തങ്ങ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചു അല്പം വെള്ളം ചേർത്ത് വേവിച്ചു ഉടച്ചെടുക്കുക. 
 • ഇത് അടുപ്പിൽ ചെറുതീയിൽ വച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇതിലേക്ക് ശർക്കര, തേങ്ങാപ്പീര, ഏലക്ക പൊടി എന്നിവ ചേർത്ത് കട്ടിയാക്കി എടുക്കുക. 
 • ചെറുചൂടുവെള്ളം ചേർത്ത് കുഴച്ച അരിപ്പൊടി വാഴയിലയിൽ പരത്തുക. പരത്തിയ മാവിന് നടുവിൽ ഈ മിശ്രിതം വച്ച് ഇല മടക്കി ആവിയിൽ വേവിച്ചെടുക്കുക.About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top