ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ - 17

റാഗി

  • ദക്ഷിണേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് റാഗി. 
  • വൈറ്റമിൻ ഡി, കാൽസ്യം എന്നിവ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ‍ അസ്ഥികളെ ശക്തിപ്പെടുത്തുന്നു. കുട്ടികൾക്കും പ്രായമായവർക്കും സ്വാഭാവികമായ രീതിയിൽ കാൽസ്യം ലഭിക്കാൻ റാഗി ഏറെ അനുയോജ്യമാണ്. 
  • ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ് റാഗി. 
  • ഫൈബർ ധാരാളമായി ഉള്ളത് കൊണ്ട് പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും ഏറ്റവും ഉത്തമമാണ്.
  • ആർത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന അത്യുഷ്ണവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കുറക്കാൻ ഉപകരിക്കുന്നു.
  • ഇരുമ്പിന്‍റെ അംശം ഉള്ളതിനാൽ Hb വർധിപ്പിക്കുന്നു, വിളർച്ച തടയുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ B-12 ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്തുന്നു.  അതിനാൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് റാഗി.
  • കാൽസ്യം അധികമുള്ളതിനാൽ ശരീരത്തിൽ Oxalic acid -ന്‍റെ അളവ് കൂട്ടുന്നു. അതിനാൽ മൂത്രത്തിൽ കല്ലുള്ളവർ അധികമായി കഴിക്കരുത്. 

റാഗി കൊണ്ടുണ്ടാക്കാവുന്ന ഒരു breakfast പരിചയപ്പെടുത്താം, 

റാഗി ഇഡ്ഡ്ലി 

  1. റാഗിപ്പൊടി - 1/2 കപ്പ്  
  2. റവ -1/2 കപ്പ്
  3. ഉഴുന്ന്- ½ കപ്പ് 
  4. ഉലുവ -1 tsp
  5. ഉപ്പ്‌ - ആവശ്യത്തിന് 
  6. വെള്ളം-1.5 കപ്പ് 
  • ഉഴുന്നും ഉലുവയും നന്നായി കഴുകിയ ശേഷം 3 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. 
  • ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. 
  • അതിലേക്കു റാഗിപൊടിയും റവയും വെള്ളവും ചേർത്ത് കട്ടയില്ലാതെ നന്നായി യോജിപ്പിക്കുക. 
  • ഈ മിശ്രിതം പൊങ്ങാനായി 8 മുതൽ 10 മണിക്കൂർ വരെ വയ്ക്കുക. 
  • മാവ് പൊങ്ങിയ  ശേഷം ആവശ്യത്തിന്  ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ വച്ച് പുഴുങ്ങിയെടുക്കുക.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top