Daily Tips

Simple techniques to overcome Bad Breath

വായ്‌നാറ്റം

വായ്‌നാറ്റം ഒരു സൗന്ദര്യപ്രശ്‌നമായല്ല, അനേകം രോഗങ്ങളുടെ ഒരു ലക്ഷണമായി തന്നെ കാണണം. ആണ്‍ പെണ്‍  വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണിത്. പലര്‍ക്കും ആത്മവിശ്വാസം കുറയുതിനും അപകര്‍ഷതാബോധം ഉണ്ടാകുന്നതിനും അതുമൂലം ആ വ്യക്തി സമൂഹത്തില്‍ നിന്ന് അകന്നു  നില്‍ക്കുന്നതിനോ, അകറ്റി നിര്‍ത്തപ്പെടുന്നതിനോ കാരണമാകാം.

വായ്‌നാറ്റം രണ്ട് തരത്തില്‍ ഉണ്ടാകാം.

നാം രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വായ്‌നാറ്റം:

ഇത് ഉറങ്ങുന്ന സമയം ഉമിനീരിന്‍റെ ഉല്‍പ്പാദനം കുറയുകയും, കീടാണുക്കളുടെ (ബാക്ടീരിയ) പ്രവര്‍ത്തനം കൂടുകയും ചെയ്യുന്നതുകൊണ്ടാണ്. ഉള്ളി, വെളുത്തുള്ളി, പാല്‍, ഐസ്‌ക്രീം, മധുരപദാര്‍ത്ഥങ്ങള്‍ എിന്നിവ കഴിച്ചതിനു ശേഷം ശരിയായി വായ കഴുകാതെ കിടക്കുന്നത് വഴി വായ്‌നാറ്റം ഉാണ്ടാകാം. സള്‍ഫര്‍ (sulphur) അടങ്ങിയ ആഹാര വസ്തുക്കളാണ് വായ്‌നാറ്റത്തിന്  കൂടുതലും കാരണമാകുത്. വായ തുറന്നു വച്ച് ഉറങ്ങുവരില്‍ ഇത് കൂടുതലായിരിക്കും.  വായ വരണ്ടിരിക്കുന്നതും വായ്‌നാറ്റം ഉാണ്ടാക്കുന്ന ഒരു കാരണമാണ്.
- പുകവലി, മദ്യപാനം, പാന്‍മുറുക്ക് ഇവ മൂലം വായ്‌നാറ്റമുണ്ടാകാം.
- ആര്‍ത്തവകാലത്തും, വിശന്നിരിക്കുന്നവര്‍, ഉപവസിക്കുന്നവര്‍, ഗര്‍ഭിണികള്‍ ഇവര്‍ക്കും  വായ്‌നാറ്റമുണ്ടാകാം.

ഏതെങ്കിലും രോഗം മൂലമുള്ള വായ്‌നാറ്റം:

ശ്വാസനാളത്തിലോ അന്നനാളത്തിലോ ശിരസ്സിലോ ചെവിയില്‍ പോലും ഉണ്ടാകുന്ന പല രോഗങ്ങളിലും വായ്‌നാറ്റം ഒരു ലക്ഷണമായി കണ്ടേക്കാം. 

വായിലെ കാരണങ്ങള്‍ : ദന്തക്ഷയം, മോണവീക്കം, പഴുപ്പ്, വായിലെ വ്രണങ്ങള്‍, മുറിവുകള്‍, വെപ്പുപല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തത്,  നാവിലെ പൂപ്പല്‍, അര്‍ബുദം, ഹെര്‍പ്പിസ് വൈറസ് മൂലമുള്ള രോഗങ്ങള്‍ കൊണ്ടും

കഴുത്തിലെയും, മൂക്കിലെയും കാരണങ്ങള്‍ : സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ്, മൂക്കിലെ പഴുപ്പ്, ശ്വാസനാളത്തിലെ അണുബാധ, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ആസ്ത്മ, ക്ഷയം, അര്‍ബുദം തുടങ്ങിയവ കൊണ്ടും വായ്‌നാറ്റമുണ്ടാകാം.

ഉദര സംബന്ധിയായ രോഗങ്ങള്‍ : ദഹനപ്രശ്‌നങ്ങള്‍, ഉദരത്തിലെ അണുബാധ, ഗ്യാസ്ട്രബിള്‍ തുടങ്ങിയവ മൂലം വായ്‌നാറ്റമുണ്ടാകാം.

കരള്‍രോഗങ്ങളില്‍- പുളിപ്പുള്ള ഗന്ധം
വൃക്കരോഗങ്ങളില്‍- മത്സ്യത്തിന്‍റെ ഗന്ധം
പ്രമേഹത്തില്‍- പഴത്തിന്‍റെ ഗന്ധം

ചില മരുന്നുകളുടെ ഉപയോഗം : പ്രധാനമായും വിഷാദരോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വായ്‌നാറ്റമുണ്ടാക്കും. ഇവ വായിലെ ഉമിനീരിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൂടാതെ മരുന്നുകളിലെ രാസപദാര്‍ത്ഥങ്ങള്‍ മൂലവും വായ്‌നാറ്റമുണ്ടാകാം.

രോഗനിര്‍ണയം

വായ്‌നാറ്റം സ്വയം നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. എങ്കിലും,
- ഒരു കരി ഉപയോഗിച്ച് നാവ് ചുരണ്ടിയതിന് ശേഷം അത് മണപ്പിച്ചു നോക്കാം
- പല്ല് കുത്തിയോ, ഡെന്റല്‍ ഫ്‌ളോസ്സ് പല്ലുകള്‍ക്കിടയില്‍ ഇറക്കിയതിനു ശേഷം മണപ്പിച്ചു നോക്കുകയോ ചെയ്യാം.
- ഒരു കരിയിലോ മറ്റോ ഉമിനീര്‍ തുപ്പിയതിനുശേഷം മണപ്പിച്ചുനോക്കാം
- കൈത്തണ്ടയില്‍ നക്കി അത് ഉണങ്ങിയതിനുശേഷം മണപ്പിച്ചു നോക്കാം.

ഇങ്ങനെ നമുക്ക് സ്വയം നിര്‍ണ്ണയിക്കാവുതാണ്. അല്ലെങ്കില്‍ കുടുംബത്തില്‍ ആരോടെങ്കിലുമോ, അടുത്ത സുഹൃത്തുക്കളോടോ ചോദിച്ചറിയുക. പ്രത്യേകം ശ്രദ്ധിക്കുക, ഇത്തരത്തില്‍ രോഗനിര്‍ണയം നടത്തുമ്പോള്‍ ശുചിത്വം ഉറപ്പുവരുത്തണം. വൃത്തിഹീനമായ വസ്തുക്കള്‍ ഉപയോഗിച്ചു പരിശോധന നടത്തരുത്. സ്വയമോ മറ്റുള്ളവര്‍ക്കോ അണുബാധയും രോഗപകര്‍ച്ചയും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളും എടുക്കണം.

ഇതുകൂടാതെ ഓര്‍ഗാനോലെപ്റ്റിക് പരിശോധന, ഓസ്‌മോസ്‌കോപ്പ്, ഹാലിമീറ്റര്‍, ഗ്യാസ് ക്രൊമാറ്റോഗ്രാഫി, ഇലക്ട്രോണിക് നോസ് എന്നിവയിലൂടെ വായ്‌നാറ്റം സ്ഥിരീകരിക്കാം.

ചികിത്സ

വായിലെ മിക്ക രോഗങ്ങളും ആദ്യഘട്ടത്തില്‍ വളരെ എളുപ്പം പ്രതിരോധിക്കാവുതാണ്. എരിവ്കയ്പ്ചവർപ്പ് രുചികളുള്ള വസ്തക്കളാണ് ഇതിനായി ഉപയോഗിക്കുത്. 

 • കടുരസം (എരിവ്)- ഉമിനീര് വര്‍ദ്ധിപ്പിക്കുന്നു
 • തിക്തരസം (കയ്പ്പ്)-  കീടാണുക്കളും, വായ്‌നാറ്റവും കുറയ്ക്കുന്നു
 • കഷായരസം (ചവര്‍പ്പ്)- ദന്താരോഗ്യത്തിനും മുറിവുകള്‍  ഉണങ്ങുതിനും സഹായിക്കുന്നു

ദന്ത ശുചിത്വം:

 • ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക
 • പല്ലൂതേപ്പിനു ശേഷം ചെറുചൂടുവെള്ളം കവിള്‍കൊള്ളുന്നത്‌ വളരെ ഗുണകരമാണ്.
 • ഒരു ബ്രഷ് മൂന്ന് മാസത്തില്‍ കൂടുതല്‍  ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം.
 • ബ്രഷ് ചെയ്യുന്ന രീതിയും മര്‍ദ്ദവും കാരണം ബ്രഷിന്‍റെ നാരുകള്‍ തേഞ്ഞു പോവുകയോ വളഞ്ഞുപോവുകയോ ചെയ്യുന്നുണ്ടെങ്കില്‍ ബ്രഷ് ഉടനെ മാറ്റണം. ബ്രഷ് ചെയ്യുന്ന രീതിയും പുനഃപരിശോധിക്കണം. 
 • ബ്രഷ് ഉപയോഗിച്ചോ, മാവില, വേപ്പ്, കരിങ്ങാലി, ഇരട്ടിമധുരം, എരുക്ക്, നീര്‍മരുത് എന്നിവ വെവ്വേറെയോ യോജിപ്പിച്ചോ പല്ലു തേക്കാം
 • ഉമിക്കരി ഇന്ദുപ്പോ, ഉപ്പോ ചേര്‍ത്തും ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക് ഇവ ചേര്‍ത്തും പല്ലു തേക്കാം
 • ദശനകാന്തി ചൂര്‍ണ്ണവും ഉപയോഗിക്കാം
 • ആവശ്യമെങ്കില്‍ ഡെന്റല്‍ ഫ്‌ളോസ് ഉപയോഗിക്കാം
 • നാവ് വൃത്തിയാക്കാനായി ബ്രഷോ, ടംങ് ക്ലീനറോ ഉപയോഗിക്കാം. ഇതിനായി സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിക്കാന്‍ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്
 • ഖദിരാദി ഗുളിക, വദനസൗരഭം ഗുളിക ഇവ വായിലിട്ട് അലിയിച്ച് ഇറക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്
 • കവിള്‍ കൊള്ളാനായി നല്ലെണ്ണയോ, കഷായങ്ങളോ, തൈലങ്ങളോ അവസ്ഥയ്ക്കനുസരിച്ച് ഉപയോഗിക്കാം
 • ലാക്ഷാദി തൈലം, അരിമേദാദി തൈലം, സപ്തച്ഛദാദി ഗണ്ഡൂഷം എന്നിവ വായില്‍ കൊള്ളുതിനും, കുലുക്കുഴിയുതിനും നല്ലതാണ്
 • കാളകചൂര്‍ണ്ണം, പീതക ചൂര്‍ണ്ണം, മുതലായവയും വിവിധ ദന്തരോഗങ്ങളില്‍ ഉപയോഗിക്കുന്നു
 • ദൗര്‍ഗന്ധ്യഹരയോഗം- മദ്യം, ഉള്ളി ഇവയുടെ ഗന്ധം ശമിപ്പിക്കുന്നു
 • പ്രമേഹം, കരള്‍രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവ വൈദ്യനിര്‍ദേശപ്രകാരം ചികിത്സിക്കുക
 • ശ്വാസകോശരോഗങ്ങള്‍, മൂക്ക്, കഴുത്ത് എന്നിവിടങ്ങളിലെ രോഗങ്ങള്‍ വേണ്ടവിധം പത്ഥ്യാപത്ഥ്യങ്ങള്‍ നോക്കി വിദഗ്ധ ചികിത്സ തേടുക
 • മറ്റു മരുന്നുകള്‍ മൂലമുള്ള വായ്‌നാറ്റം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു മാറ്റി വാങ്ങി പരിഹരിക്കാം
 • വൈദ്യന്‍ നിര്‍ദ്ദേശിച്ചാല്‍ ഛര്‍ദ്ദിപ്പിക്കല്‍, വയറിളക്കല്‍, നസ്യം,  കബളം, ഗണ്ഡൂഷം, പുകയേല്‍ക്കല്‍ എന്നീ ചികിത്സാ കര്‍മ്മങ്ങളും ചെയ്യാവുന്നതാണ്

ഒഴിവാക്കേണ്ടവ

അമിതമായ മസാല ഉപയോഗം, മധുര പദാര്‍ത്ഥങ്ങള്‍, കാപ്പി, പാല്‍ചായ, ഉള്ളി, വെളുത്തുള്ളി ഇവയുടെ ഉപയോഗം, ഉപവാസം, മലബന്ധം, പകലുറക്കം ഇവയൊക്കെ മൂലം വായനാറ്റം ഉണ്ടാകാം.

ചില പൊടിക്കൈകള്‍

 • മധുര പാനീയങ്ങള്‍ കുടിക്കാന്‍ സ്‌ട്രോ ഉപയോഗിക്കാം.
 • ജീരകം, ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ ആഹാരശേഷം ചവയ്ക്കുന്നത് വായ് നാറ്റം താല്‍ക്കാലികമായി മാറാന്‍ സഹായിക്കും.
 • ആഹാരശേഷം ആപ്പിള്‍ കഴിക്കുന്നത് വായ്‌നാറ്റത്തെ ഒരു പരിധിവരെ കുറയ്ക്കും.

കൃത്യമായ പരിശോധനകളിലൂടെ രോഗ നിർണ്ണയം നടത്തി, ശരിയായ ആഹാര വിഹാരങ്ങളിലൂടെ വായ്നാറ്റം തടയാൻ സാധിക്കും.


About author

Dr. Bindhya. C. Varghese

B.A.M.S, MS (Ay)- Salakya Director & Consultant Physician, Sreechithra Ayurvedic Hospital & Wellness Centre, Kollam dr.bindhyacvarghese@gmail.com


Scroll to Top