Daily Tips

Why Drink Warm water in a Hot Season?


ഈ ചൂടുകാലത്ത് ചൂടുവെള്ളം കുടിക്കാനോ!? 

 സംഗതി ചൂടുകാലം ആണ്. എല്ലാവർക്കും ഇഷ്ടം തണുത്തവെള്ളവും അതും ഐസ് ഇട്ട് തണുപ്പിച്ചു തന്നെ കുടിക്കണം. എന്താ സുഖം തണുത്ത വെള്ളം കുടിക്കുമ്പോൾ! സത്യത്തിൽ അതുകൊണ്ട് ശരീരത്തിന് പ്രയോജനമുണ്ടോ എന്ന് നാം ആലോചിച്ചിട്ടുണ്ടോ? ഇല്ല.

 ചൂടുവെള്ളം അല്ലെങ്കിൽ ഇളം ചൂടുവെള്ളം കുടിക്കുമ്പോൾ, അത്ര സുഖം ഇല്ലെങ്കിലും അത് ശരീരത്തെ തണുപ്പിക്കും. ചൂടുവെള്ളം ദഹന ശേഷം നമ്മുടെ ശരീരത്തിന് ശീതഗുണം പ്രദാനം ചെയ്യുന്നു. അതല്ലേ നമുക്ക് ആവശ്യം. ചൂടുവെള്ളം ത്രിദോഷങ്ങളെ വർദ്ധിപ്പിക്കുന്നില്ല. ആയതിനാൽ അത് ഏത് ഋതുവിലും കുടിക്കാവുന്നതാണ്.

 ചൂടുവെള്ളം ദഹനത്തെ കൂട്ടുന്നു.

 (ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പണ്ടുള്ളവർ പറയാറുണ്ട്.)

 വെള്ളം എങ്ങനെ തിളപ്പിക്കണം എന്നും നമുക്ക് ആചാര്യൻ പറഞ്ഞു തന്നിട്ടുണ്ട്. വെള്ളം നാലിലൊന്നായോ, മൂന്നിലൊന്നായോ, നേർപകുതിയായോ തിളപ്പിക്കണം.

 തിളപ്പിച്ച വെള്ളത്തിന്‍റെ ഗുണങ്ങൾ

 * ചൂടുവെള്ളം ശരീരഭാഗങ്ങൾക്ക് ഉന്മേഷവും അഗ്നിദീപ്തിയും ഉണ്ടാക്കുന്നു.

 * ദോഷത്തെ പചിപ്പിക്കുന്നു.

 * കണ്ഠത്തിന് ഗുണകരമാണ്.

 * ദഹനം കൂട്ടുന്നു.

 * പനി, ചുമ, ശ്വാസതടസ്സം, വാത കഫ ജന്യമായ അസുഖങ്ങൾ, മേൽവയർ വീർപ്പ്, ജലദോഷം, മൂത്രാശയ ശുദ്ധി എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്. 

* തിളപ്പിച്ച വെള്ളം ക്ഷീണം അകറ്റുന്നു.

* മേദസ് കുറയ്ക്കുന്നു.

 തിളപ്പിച്ചാറിയ വെള്ളം വളരെ ഗുണം നൽകുന്നു. അത് പിത്തത്തെ കുറയ്ക്കുന്നു. വളരെ ലഘുവുമാണ്. എന്നാൽ തലേദിവസം തിളപ്പിച്ച വെള്ളം, അതായത് ഒരു രാത്രി ഇരുന്ന് പോയ തിളപ്പിച്ച വെള്ളം ത്രിദോഷങ്ങളെ വർദ്ധിപ്പിക്കുന്നു.

 ചൂടുവെള്ളം കുടിച്ചാൽ ദഹിക്കുന്നതിനുമുമ്പ് തണുത്ത വെള്ളം കുടിക്കുകയും ചെയ്യരുത്. ചൂടുവെള്ളത്തിൽ പച്ച വെള്ളം ചേർക്കുകയും ചെയ്യരുത്.



About author

Dr. Vineetha Manoj

BAMS, Msc yoga therapy, Chief Ayurveda Physician, Emc ayurveda healthcare Department of ayurveda and yoga, Ernakulam medical centre, Palarivattom, vinuaditya@gmail.com


Scroll to Top