ലക്ഷ്യം

ആയുർ ഷീൽഡിന്റെ ലക്ഷ്യം എന്നത് ആയുർ ഷീൽഡ് വൈദ്യ സംവിധാനങ്ങൾ വഴി ഏവർക്കും വൈദ്യ സഹായം ലഭ്യമാക്കി ഏവരുടെയും ജീവിതം അനായാസമാക്കുക എന്നതാണ്. ലോക ജനതയുടെ ആരോഗ്യം, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യങ്ങളിൽ ഉറപ്പു വരുത്തുക, എന്ന വീക്ഷണമാണ് നമ്മെ ഇതിലേക്ക് നയിച്ചത്. ഡോക്ടർമാരുടെയും, ആശുപത്രി ഉടമകളുടെയും മരുന്ന് നിർമാതാക്കളുടെയും യോജിച്ച പ്രവർത്തനത്തിലൂടെ ആയുർ ഷീൽഡ് എന്ന പേരിൽ മികച്ച ചികിത്സ ആയീർ ഷീൽഡ് ലഭ്യമാക്കുന്നു.

എന്താണ് ആയുർ ഷീൽഡ്‌?

കേരത്തിലെ ആയുർവേദ മേഖലയിലെ എല്ലാ ഡോക്ടർമാരും സ്ഥാപനങ്ങളും അവരുടെ അസോസിയേഷനുകളുടെ നേതൃത്വത്തിൽ യോജിച്ചു പ്രവർത്തിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു പദ്ധതിയാണ് ആയുർ ഷീൽഡ്‌. CII കേരള ശാഖയാണ് ഇതിനു വേദിയൊരുക്കുന്നത്. ഇതിനു നേതൃത്വം നൽകുന്നത് AMAI, AMMOI, AHMA യും ചേർന്നാണ്.

കേരളം ആയുർവേദത്തിന്റെ ഈറ്റില്ലമായാണ് അറിയപ്പെടുന്നത്. കേരള സർക്കാരിന്റെ ആരാഗ്യ പരിചരണത്തിന്റെ ഉദാത്ത മാതൃകകളായി നമ്മുടെ സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നു. കോവിഡ് 19 വൈറസ് മൂലം അനേക ലക്ഷം ആളുകൾ ലോകത്തു മരിച്ചപ്പോൾ കേരളത്തിൽ അത് തീർത്തും വരുതിയിൽ നിർത്താൻ നമുക്ക് കഴിഞ്ഞു. ഇതിനായി ആയുർവേദ രംഗത്ത് 'ആയുർ രക്ഷ' എന്ന പേരിൽ വൈദ്യ സംവിധാനം ആരംഭിച്ചു. ഇതിന്റെ ഒരു വിപുലീകരണം എന്ന നിലയിൽ കോടി കണക്കിനായ ആളുകൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കാൻ ആയുർ ഷീൽഡ് എന്ന പരിപാടിയിലൂടെ സാധിക്കും.

ആയുർ ഷീൽഡ് വൈദ്യ സംവിധാന ശൃംഖലയിൽ എല്ലായിടത്തും എല്ലാ സ്ഥാപനങ്ങളിലും ഒരേ പ്രോട്ടോക്കോളും ഒരേ ഭാഷയും ആണ് ഉണ്ടാവുക. ഇത് സംസ്ഥാനത്തുടനീളം ഉണ്ടാകും. ആദ്യ ഘട്ടത്തിൽ പ്രതിരോധ വൈദ്യശാലകളാണ് തുടങ്ങുക. എല്ലാ ഏജൻസികളിലും ചില നിശ്ചിത ദിവസങ്ങളിൽ ഈ സ്പെഷ്യൽറ്റി ക്ലിനിക് പ്രവർത്തിക്കും. ആയുർവേദ ചികിത്സയിലൂടെ പ്രതിരോധ ശേഷി വർധിപ്പിച്ച് അസുഖം വരാതെ നോക്കുക എന്നതാണ് ലക്ഷ്യം. എല്ലാ സ്ഥാപനങ്ങളും ഒരേ രീതിയിൽ പ്രവർത്തിക്കുമ്പോൾ ജനത്തിന് സംശയമില്ലാതെ പൂർണ വിശ്വാസത്തോടെ തങ്ങളുടെ ബുദ്ധിമുട്ടുകൾ ഡോക്ടറെ കണ്ടു പറയാനും ചികിത്സാ തേടാനും സാധിക്കും എന്നാണ് കരുതുന്നത്.


ആയുർ ഷീൽഡ്‌ സംവിധാനത്തിന്റെ പ്രവർത്തനരീതി

● ഇപ്പോഴുള്ള ക്ലിനിക്കുളകിൽ (ഏജൻസികളും, ഡോക്ടർമാരുടേതും) ഓരോ ആഴ്ചയിലും ചില നിശ്ചിത ദിവസങ്ങളിൽ ആയുർ ഷീൽഡ്‌ വിദഗ്ധ ക്ലിനിക് പ്രവർത്തിക്കും.

● ആയുർ ഷീൽഡ് ക്ലിനിക്കിൽ വരുന്ന രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാകും. മരുന്നിനു വില നൽകിയാൽ മതിയാകും.

● എല്ലാ ആയുർ ഷീൽഡ്‌ വൈദ്യന്മാരും ഒരേ ക്ലിനിക്കൽ വിധി ഉപയോഗിക്കും.

● എല്ലാ വിവരങ്ങളും ഒരു കേസ് ഷീറ്റിൽ കുറിച്ച് വക്കും, അത് ചിട്ടയായി ദൗത്യസംഘത്തെ അറിയിക്കും.


ആയുർവേദ കമ്മ്യൂണിറ്റി വെബ്സൈറ്റ് (കൂട്ടായ്മ)

ആയുർ ഷീൽഡ്‌ ഒരു വിജയമാക്കാൻ എല്ലാവരും തമ്മിലുള്ള സംവാദങ്ങൾ ആവശ്യമാണ്. ഇതിനൊരു കേന്ദ്രികൃത മുഖവും വേണം. അങ്ങനെയുള്ള ഒരു ഔദ്യോധിക വെബ് സൈറ്റ് ആണ് www.ayurvedacommunity.org ആയുർ ഷീൽഡിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിൽ പൊതുജനോപകാരപ്രദമായ ആയുർവേദ വിവരങ്ങളും ലഭിക്കും.


Download

Ayur Sheild : Click To Download Logo

Registration : Click To Download Form

Case Sheet : Click To Download Form

Autoimmune cases : Click To Download

Suggested Medicines and Other Materials Click To Download

Docket For Implementation of Ayurshield Immunity Clinics Click To Download

Scroll to Top