ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 02

മല്ലിക്കാപ്പി

ഈ കാലഘട്ടത്തിൽ ഓരോരുത്തരും തങ്ങൾക്കു പ്രകൃതിദത്തമായി ലഭിച്ച പ്രതിരോധ ശേഷി വർദ്ധിപ്പിച്ചുകൊണ്ടു തങ്ങളുടെ ശരീരത്തെ രോഗങ്ങളെ ചെറുത്തു നിൽക്കാൻ പ്രാപ്തരാക്കുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ദഹനവ്യവസ്ഥ സന്തുലിതമാകേണ്ടതുണ്ട്. കഴിവതും ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം ശീലമാക്കുക.  ദഹനപ്രക്രിയയെ സഹായിക്കാനും കഫക്കെട്ട് പോലുള്ള രോഗങ്ങൾ തടുക്കുന്നതിനും സഹായകമായ ഒരു പാനീയം തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിവരിക്കാം.

മല്ലിക്കാപ്പി

ചേരുവകൾ

  1. മുഴുവൻ മല്ലി -100 gm -പ്രത്യേകം വറുത്തു പൊടിച്ചു വയ്ക്കുക. 
  2. ഉലുവ 
  3. ജീരകം
  4. കുരുമുളക് 
  5. ചുക്ക് 

    ഇവ ഓരോന്നും 10 gm വീതം എടുത്തു വറുത്തു പൊടിച്ചു എല്ലാ ചേരുവകളും മിക്സ് ചെയ്തു വയ്ക്കുക . ആവശ്യാനുസരണം പനംശർക്കരയും വെള്ളവും ചേർത്തു കാപ്പിയുണ്ടാക്കി ഉപയോഗിക്കാം.

ദിവസം ഒന്നോ രണ്ടോ തവണ മാത്രം ഇത് കുടിക്കാം. കൂടുതൽ വേണ്ട.

മല്ലിയിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന anti- oxidants ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഗ്യാസ് ട്രബിളിനും  ദഹന പ്രശ്നങ്ങൾക്കും ഉത്തമൗഷധമാണ്. 

പനം ശർക്കര Hb കൂട്ടാൻ സഹായിക്കുന്നു , അതുവഴി വിളർച്ച തടയുന്നു.
About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top