COVID-19 Lockdown: Ayurveda Tips

Health in the time of Corona 04- kariveppila dosa


ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 04

കറിവേപ്പില ദോശ

നമ്മൾ മലയാളികൾ കറികളിൽ വളരെ അധികം ഉപയോഗിക്കുന്ന ഇലയാണ് കറിവേപ്പില. അത്യധികം ഔഷധഗുണമുള്ള ഒന്നാണ് കറിവേപ്പില. അകാലനര, ആമാശയരോഗങ്ങൾ, വയറിളക്കം, കൊളസ്‌ട്രോൾ, ത്വക്ക് രോഗങ്ങൾ, പൈൽസ് മുതലായവക്ക് ഫലപ്രദമാണ്. കറിവേപ്പിലയില്‍ ജീവകം A ധാരാളമായി അടങ്ങിയിട്ടുണ്ട്. ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു എന്ന പ്രത്യേകതയും കറിവേപ്പിലയ്ക്കുണ്ട്. കറിക്കു താളിക്കാൻ ഉപയോഗിക്കുന്നതിനേക്കാളുപരി മറ്റു പല രീതിയിലും കറിവേപ്പില ഉപയോഗിക്കാം.

കറിവേപ്പില ദോശ

പാചകക്രമം

  • കറിവേപ്പില അരച്ച് കുഴമ്പ് രൂപത്തിൽ ആക്കിയ ശേഷം ദോശക്ക് അരച്ച മാവിൽ ആവശ്യത്തിന് ചേർക്കണം.
  • മാവ് പുളിച്ച ശേഷം ദോശ ചുട്ടെടുക്കാം .
  • വീട്ടിലെ കറിവേപ്പില തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം 

ഗുണങ്ങൾ

  • ദഹനശക്തി വർദ്ധിപ്പിക്കുന്നു.
  • Anti-oxidants അധികം ഉള്ളത് കൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
  • മുറിവുണങ്ങാൻ സഹായിക്കുന്നതിനാൽ അൾസറിന് ഫലപ്രദമാണ്.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top