ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 01

വ്യായാമം

നാം ശീലിക്കുന്ന ആഹാരം, ജീവിതശൈലി, ഔഷധങ്ങൾ എന്നിവക്കനുസരിച്ചാണ് നമ്മുടെ പ്രതിരോധശേഷി രൂപപ്പെട്ടു വരുന്നത്. അതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജീവിതശൈലി പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് കാണുന്ന ഒട്ടനവധി രോഗങ്ങൾ തെറ്റായ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്.അതിൽ ഏറ്റവും എടുത്തു പറയേണ്ടത് വ്യായാമക്കുറവാണ്.

വ്യായാമം മനുഷ്യന്‍റെ കായികക്ഷമത വർദ്ധിപ്പിച്ചു ശരിയായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നു. 

സാധാരണ അവനവനു ചെയ്യാൻ കഴിയുന്നതിന്റെ പകുതി ശക്തി ഉപയോഗിച്ച് വ്യായാമം ചെയ്യണമെന്നാണ് ആയുർവ്വേദം നിഷ്കർഷിച്ചിട്ടുള്ളത്, എങ്കിലും വേനൽകാലത്തു ലഘുവായി മാത്രമേ ചെയ്യാൻ പാടുള്ളു എന്നും പറയുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വന്തം വീടിന്  ഉള്ളിലോ മുറ്റത്തോ രാവിലെ അരമണിക്കൂർ നടക്കുന്നത് ഉചിതമായിരിക്കും.

വ്യായാമത്തിന്‍റെ മേന്മകള്‍

  • ദഹനശക്തി ത്വരിതപ്പെടുത്തി ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നു.
  • രക്തയോട്ടം ത്വരിതപ്പെടുത്തി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
  • ഉന്മേഷവും ഉണർവും പ്രദാനം ചെയ്യുന്നു.
  • മാനസിക സംഘർഷം അകറ്റാൻ സഹായിക്കുന്നു .
  • ശരീരഭാരം സന്തുലിതമായി നിലനിർത്തുന്നു .
  • ഉറക്കക്കുറവ് പരിഹരിക്കുന്നു.

യോഗ

കൃത്യമായ ശ്വാസക്രമീകരണങ്ങളിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയായാണ് യോഗ. ഒരു പരിശീലകന്‍റെ മേൽനോട്ടത്തിൽ യോഗപരിശീലനം നേടിയിട്ടുള്ളവർക്കു വീട്ടിലിരുന്നു യോഗ ചെയ്യാവുന്നതാണ് . 

രോഗങ്ങളോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാവൂ.About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top