പാനകം: വ്യാധി ചെറുക്കാന്‍ ഒരു വരപ്രസാദം

2019-ല്‍ തുടങ്ങി 2020-ലും കഷ്ടനഷ്ടങ്ങള്‍ നല്‍കി കടന്നു പോയിക്കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന വൈറസിനെ തടയാന്‍ നാടെങ്ങും 'ബ്രേക്ക് ദി ചെയിന്‍' ക്യാമ്പയിനും ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും’ പാലിച്ചു വരുന്നു. അത് ഈ വൈറസ് മനുഷ്യ ശരീരത്തിനകത്തേക്ക് കടക്കാതിരിക്കാന്‍ സഹായിക്കുന്നു.

ഇപ്പോള്‍ എല്ലാവരും ലോക്ക്ഡൗണായി ഹോം ക്വാറന്റയിനില്‍ ഇരിക്കുമ്പോള്‍ കടകളില്‍ ഒന്നും പോകാതെ ഈ പറയുന്ന ശാസനകള്‍ ഒക്കെ പാലിച്ചുകൊണ്ട് തന്നെ, അടുക്കളയിലും മുറ്റത്തുമുള്ള ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കാവുന്ന ഒരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഇതാ.

പാനകം

  1. ചുക്ക് - ഒരു ചെറിയ കഷണം ചതച്ചെടുക്കുക
  2. കുരുമുളക് - 5 എണ്ണം
  3. മഞ്ഞള്‍ - 1/4 ടീസ്പൂണ്‍
  4. ജീരകം - 1/4 ടീസ്പൂണ്
  5. തുളസി - 5 to 10 ഇല
  6. പട്ട - 1 കഷ്ണം
  7. ഗ്രാമ്പൂ - ഒരെണ്ണം
  8. ഏലക്കായ - ഒരെണ്ണം
  9. ശര്‍ക്കര – ഒരു ആണി / അച്ചുവെല്ലം (മധുരത്തിനനുസരിച്ചു)
  10. വെള്ളം - 250 ml

( എല്ലാം കൂടെ 25ഗ്രാം വീതം പൊടിച്ചു വെച്ചതില്‍ 1.5 ടീസ്പൂണ്  പൊടി 250 ml വെള്ളത്തില്‍ 1 ശര്‍ക്കര ആണി ചേര്‍ത്തു തിളപ്പിച്ചു ഉപയോഗിക്കാം) അതില്‍ 5 to 10 തുളസി ഇല ഇട്ട് തിളപ്പിക്കുക

ഇതില്‍ തുളസി ഒഴികെയുള്ളവ പൊടിച്ചു വെച്ചോ അല്ലെങ്കില്‍ എല്ലാം കൂടെ ഒരുമിച്ചിട്ട് തിളപ്പിച്ച് അതില്‍ ശര്‍ക്കര ചേര്‍ത്ത് ഒരു ഗ്ലാസ്സില്‍ അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ കാപ്പിക്ക് പകരമായി കുടിക്കാവുന്നതാണ്.

ചില അമ്പലങ്ങളില്‍ നിന്നും പ്രസാദമായി ലഭിക്കുന്ന ഈ പാനകം വൈദ്യസമൂഹത്തിന്‍റെ സംഭാവനയാണെന്ന് എത്രപേര്‍ക്കറിയാം?

ഏലക്കായ, ഗ്രാമ്പൂ എന്നിവ ബൃംഹണം ആണ്. അതായത് ശരീരത്തിന് പുഷ്ടിയുണ്ടാക്കുന്നതാണ്.

ചുക്ക്, കുരുമുളക് എന്നിവ ദീപനപാചനമാണ്. അതായത് അഗ്നിദീപ്തിയുണ്ടാക്കുന്നതൂം ദഹനത്തിന് സഹായിക്കുന്നതുമാണ്.

പട്ട അല്പം കഫമേദോഹരമാണ്. അതായത് ശരീരത്തിലുള്ള മേദസ്സിനെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ അല്പം ലേഖന സ്വഭാവവും ഉള്ളതാണ്.

മഞ്ഞള്‍ തുളസി എന്നിവ ആന്റി സെപ്റ്റിക്കും, ആന്റി വൈറലും, ആന്റി ബാക്ടീരിയലും കൂടിയാണ്. ഇത് വളരെ നല്ലൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആണ്.
About author

Dr. Aadith V.

Chief Physician- Ayurmitram, Kozhikode aadith.v@gmail.com


Scroll to Top